26.8 C
Kollam
Saturday, October 16, 2021

ഓയൂർ ഓട്ടുമല പാറക്വാറിയിലെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

വീഡിയോ ലിങ്ക്.………….https://fb.watch/7UI-Ls9BLi/

ഓയൂർ: ഓട്ടുമലയിൽ ഉപയോഗിക്കാത്ത പാറക്വാറിയിലെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ഉമ്മന്നൂർ ചെപ്ര പള്ളിപടിഞ്ഞാറ്റതിൽ ജോജിമോനെ(38)യാണ് കാണാതായത്. ഉച്ചയ്ക്ക് 2 മണിയോടെ ഇവിയെത്തിയ നാൽവർ സംഘത്തിലെ ജോജി മോനും സുഹൃത്ത് ചെപ്ര സ്വദേശി ഉമേഷും (26) വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങി. ഇതിൽ ജോജിമോൻ വെള്ളത്തിൽ താഴ്ന്ന് പോവുകയും മഹേഷ് നീന്തി കരയ്ക്ക്കയറുകയും ചെയ്തു. ജോജിമോൻ വെള്ളത്തിൽ നിന്നും പൊന്തിവരാത്തതിനെത്തുടർന്ന് കൂടെയുണ്ടായിരുന്ന രണ്ട്പേർ ഓടി രക്ഷപെട്ടു. മേഷ് വിവരമറിയിച്ചതിനെത്തുടർന്ന് വൈകിട്ട് 5 മണിയോടെ കൊട്ടാരക്കരയിൽനിന്നും ഫയർഫോഴ്‌സും കൊല്ലത്ത്നിന്ന് സ്കൂബാടീമും സ്ഥലത്തെത്തി. പൂയപ്പള്ളി എസ്.ഐ.അഭിലാഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രക്ഷാപ്രവർത്തനത്തിന്‌ നേതൃത്വം നൽകി. രാത്രി വെളിച്ചം കുറവായതിനാൽ 7.30 ന് തിരച്ചിൽ നിർത്തി. നാളെ രാവിലെ വീണ്ടും രക്ഷാപ്രവർത്തനം തുടരുമെന്ന് പോലീസ് അറിയിച്ചു. മൈലോട് സ്വദേശിയുടെ ഉപേക്ഷിച്ച ക്വാറിയിലെ വെള്ളക്കെട്ടിലാണ് അപകടം നടന്നത്. 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles