27.9 C
Kollam
Saturday, October 16, 2021

ഓയൂർ ഓട്ടുമല പാറക്വാറിയിലെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങികാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വീഡിയോ ലിങ്ക്…………….https://fb.watch/7VF9tfrNp0/

ഓയൂർ: പൂയപ്പള്ളി ഓട്ടുമലയിൽ ഉപയോഗിക്കാത്ത പാറക്വാറിയിലെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങി കാണാതായ ഉമ്മന്നൂർ ചെപ്ര പള്ളിപടിഞ്ഞാറ്റതിൽ ജോസിന്റെയും ശോശാമ്മയുടെയും മകൻ ജോജിമോൻ (38)നെയാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കാണാതായത്.    ഉച്ചയ്ക്ക് 2 മണിയോടെ ഇവിയെത്തിയ രാജേഷ് , ധനീഷ് , ഉമേഷ് എന്നി സുഹൃത്തുക്കൾക്കൊപ്പം മദ്യം കഴിച്ചതിനുശേഷം കുളിക്കാനിറങ്ങുക യായിരുന്നു. ഇതിൽ ജോജിമോൻ വെള്ളത്തിൽ താഴ്ന്ന്പോവുകയും മഹേഷ് നീന്തി കരയ്ക്ക് കയറുകയും ചെയ്തു. ജോജിമോൻ വെള്ളത്തിൽ മുങ്ങിപോവുകയും മറ്റുമൂന്നുപേർ കരയിൽ കയറിയിട്ടും ജോജിമോനെ കാണാത്തതിനെ തുടർന്ന് രണ്ടു സുഹൃത്തുക്കൾ രക്ഷപെട്ടു. പിന്നീട്  കൂട്ടത്തിലുണ്ടായിരുന്ന ഓട്ടുമാല സ്വദേശികൂടിയായ ഉമേഷ് ഫയർ ഫോഴ്സിനെ അറിയിക്കുകയായിരുന്നു . ഫയർഫോഴ്‌സ് എത്തി  അഞ്ചുമണിയോടെ തിരച്ചിൽ ആരംഭിച്ചെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. പിന്നീട് വ്യാഴാഴ്ച രാവിലെ ഒമ്പതുമണിക്ക് തിരച്ചിൽ ആരംഭിക്കുകയും ഉച്ചയ്ക്ക് രണ്ടുമണിയോട് കൂടി മൃതദേഹം ലഭിക്കുകയായിരുന്നു. അവിവാഹിതനാണ് ജോജിമോൻ 

എൺപതുമീറ്ററിലേറെ താഴ്ചയുള്ള ഭാഗമാണ് ഓട്ടുമല പാറക്വാറി.   പാറഖനനത്തിനായി ലേലത്തിൽ എടുക്കുമ്പോൾ തന്നെ  ഖനനകാലാവധി കഴിഞ്ഞു മണ്ണിട്ട് മൂടണം എന്ന സർക്കാർ  നിബന്ധനയിൽ ആണ് ക്വാറികൾ പലതും നടത്തുന്നത്. പക്ഷെ ഈ നിർദ്ദേശങ്ങൾ ഒരു ക്വാറികളും പാലിക്കാറില്ല. ഖനനശേഷം മൈനിങ് ജിയോളജിവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയും നടത്താറില്ല എന്നതാണ് യഥാർത്ഥ വസ്തുത. പിന്നീട് ഈമേഖലയിൽ സാമൂഹ്യവിരുദ്ധൻമാരും  മദ്യപൻമ്മാരും താവളമാക്കുകയാണ് പതിവ്. ഓട്ടുമലയടക്കം കൊല്ലം    ജില്ലയിൽ ഉള്ള നിരവധി ക്വാറികളുടെ വെള്ളകെട്ടുകളാണ് അടുത്തിടെ നിരവധിമരണങ്ങൾക്ക് കാരണമായത്. ജില്ലാ ഭരണാധികാരികളായ തഹസീൽദാർമാർ, കളക്ടർ എന്നിവർപോലും ഇ പരിസ്ഥിതി ദുർബലപ്രദേശങ്ങൾ സന്ദർശിച്ചു നടപടിയെടുക്കാറുമില്ല എന്നതും  നിയമലംഘകർക്ക് കൂടുതൽ അവസരം ലഭിക്കുന്നു. കൊട്ടാരക്കരയിൽ നിന്നും ഫയർഫോഴ്‌സും കൊല്ലത്ത്നിന്ന് സ്കൂബാടീമുമാണ് തിരച്ചിൽ നടത്തിയത് . പൂയപ്പള്ളിപോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേയ്ക്കുമാറ്റി .

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles