26.9 C
Kollam
Monday, July 26, 2021
spot_img

ക്വാറിയിൽ വാഹനങ്ങൾക്ക് പാറ നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം: 3പേരെ അറസ്റ്റുചെയ്തു

https://www.facebook.com/watch/?v=2871656879717747

ഓയൂർ: പൂയപ്പള്ളി,പൊരിയകോട് ഒട്ടുമല പാറക്വാറിയിൽ  പ്രാദേശികമായി പാറ നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ 3 പേരെ റിമാൻ്റ് ചെയ്തു. ക്വാറി ഉടമകളിലൊരാളായ മൈലോട്,പൊരിയക്കോട് ആർ.ആർ.നിവാസിൽ പ്രസന്നൻ, പയ്യക്കോട്, മരങ്ങാട്,നാദിയാ മൻസിലിൽ നവാസ്, ചെങ്കുളം മാവിളപുത്തൻവീട്ടിൽ അനു എസ് തങ്കച്ചൻ എന്നിവരെയാണ് കോടതിയിൽ ഹാജരാക്കി റിമാൻ്റ്ചെയ്തത്. പ്രസന്നനെതിരെ വധശ്രമത്തിനും, നവാസിനും അനുവിനുമെതിരെ വീട്ടിൽ അതിക്രമിച്ച് കയറിയതിനും കേസെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഓട്ടുമല വി.കെ.റോക്സ് എന്ന പാറ ക്വാറിയിൽ കഴിഞ്ഞകുറേ നാളുകളായി പാറക്വാറി ഉടമകൾ ടിപ്പർ ലോറി ഡ്രൈവർമാരുമായി പ്രദേശിക ലോറികൾക്ക് പാറ നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. വെള്ളിയാഴ്ച രാവിലെയും പാറ നൽകുന്നതുമായി ബന്ധപ്പെട്ട ക്വാറിയിൽ തർക്കമുണ്ടാവുകയും പ്രവർത്തനം നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു. തർക്കമുണ്ടാക്കിയവരിൽ പ്രധാനികളായ നവാസിനെയും അനുവിനെയും പ്രശ്നംചർച്ച ചെയ്യാനായി പ്രസന്നൻ്റെ വീട്ടിൽ വിളിച്ച് വരുത്തി. ചർച്ചയ്ക്കിടയിൽമദ്യം വിളമ്പുകയും ഇരുകൂട്ടരുമായി വാക്ക് തർക്കവും തുടർന്നു സംഘട്ടനവും ഉണ്ടായി. സംഘട്ടനത്തിൽ നവാസിനും അനുവിനും ഗുരുതരമായി പരിക്കേല്ക്കുകയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത പൂയപ്പള്ളി പോലീസ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ നവാസ്,അനു,ക്വാറി ഉടമ പ്രസന്നൻ എന്നിവരെ അറസ്റ്റ് ചെയ്ത് റിമാൻ്റ് ചെയ്യുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ പ്രസന്നൻ്റെ മകൻ രഞ്ജിത് (കുഞ്ചു) ഒളിവിലാണെന്ന് പൂയപ്പള്ളി സി.ഐ.രാജേഷ് പറഞ്ഞു 

Related Articles

stay connected

1,820FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles