
വീഡിയോ ലിങ്ക്.………………https://fb.watch/7ZNspf6IJ4/
കൊല്ലം: ഏകദേശം 20 അടി വരുന്ന തിമിംഗലത്തിന് 2000 കിലോ ഭാരം കണക്കാക്കുന്നു. ഉച്ചയോടെ ആണ് അഴീക്കൽ ബീച്ചിൽ തിമിംഗലത്തിന്റ ശരീരം അടിഞ്ഞത്. ദിവസങ്ങൾ പഴക്കമുള്ളതായതിനാൽ പരിസരപ്രദേശം മുഴുവൻ ദുർഗന്ധം അവസ്ഥയിലാണ്. ബീച്ചിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന ലൈഫ് ഗാർഡ് സതീഷ് ഓച്ചിറ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ എത്തിയെങ്കിലും തിമിംഗലത്തിന്റെ ശരീരം ഏറെക്കുറെ അഴുകിയനിലയിലായതിനാൽ ക്രെയിൻ ഉപയോഗിച്ച് ഉയർത്താൻ പറ്റാത്ത അവസ്ഥയിലുമാണ് . ആഴക്കടലിൽവച്ചു മറ്റു തിമിംഗലങ്ങളു മായി ഏറ്റുമുട്ടിയോ അല്ലെങ്കിൽ കപ്പൽ ഇടിച്ചു അപകടത്തിൽപെട്ടതോ ആകാം തിമിംഗലം ചത്തതെന്നു കരുതുന്നു
