27.9 C
Kollam
Sunday, June 26, 2022
spot_img

കൊല്ലം അഞ്ചൽ അയിലറയിൽ ഒറ്റയ്ക്ക് താമസിച്ചുവന്ന ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തി

കൊല്ലം അഞ്ചൽ അയിലറയിൽ ഒറ്റയ്ക്ക് താമസിച്ചുവന്ന  ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തി. അഞ്ചൽ അയിലറ സ്വദേശി സാബു തോമസിനെയാണ് വീടിനോടു ചേർന്നുള്ള അടുക്കളയുടെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. ജീർണ്ണിച് പുഴുയരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് മരിച്ച സാബു തോമസ് .മരണത്തിൽ ദുരൂഹതയു ണ്ടെന്നും ഇത് കൊലപാതകമാണെന്നും സംഭവത്തിൽ വ്യക്തമായ അന്വേഷണം വേണമെന്നും സാബു തോമസിന്റെ സഹോദരി മേഴ്സി പറഞ്ഞു. പുനലൂർ ഡിവൈഎസ്പി ബി. വിനോദിന്റെ നേതൃത്വത്തിൽ ഏരൂർ പോലീസും കൊല്ലത്ത് നിന്നും വന്ന ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

മരണത്തിൽ ബന്ധുക്കളുടെ സംശയത്തെ തുടർന്ന് സംഭവത്തിൽ വെക്തമായ അന്വേഷണം നടത്തുമെന്നും പുനലൂർ ഡിവൈഎസ്പി ബി.വിനോദ് പറഞ്ഞു. 20 വർഷക്കാലമായി സാബു തോമസ് ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്ക് കഴിഞ്ഞ് വരുകയായിരിന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മരണം അറിഞ്ഞ് എത്തിയ സാബു തോമസിന്റെ ഭാര്യ മേഴ്സിയെ സാബു തോമസിന്റെ സഹോദരി തടഞ്ഞു. സാബു തോമസിനെ ഒരാഴ്ചയായി വീടിന് പുറത്ത് കാണാനില്ലായിരുന്നു. ഒരാഴ്‌ചക്ക് മുമ്പ് വീട്ടിൽ ഒരാൾ വന്ന് പോയതായും കണ്ടവരുണ്ട്. പിന്നീടാണ് ഇദ്ദേഹത്തെ പിന്നീട് വീടിന് പുറതേയ്ക്കു  കാണാതാകുന്നതെന്നു പറയപ്പെടുന്നു. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സാബു തോമസിന്റെ മൃതദേഹം പുഴുവരിച്ച നിലയിൽ വീടിന്റെ അടുക്കളുടെ വരാന്തയിൽ കണ്ടെത്തിയത്.

Related Articles

stay connected

3,430FansLike
800FollowersFollow
19,100SubscribersSubscribe
- Advertisement -spot_img

Latest Articles