അയിലറ സ്വദേശി ഹരികുമാറിന്റെ ഭാര്യ ഓയൂർ വയലിക്കട സ്വദേശിയായ സംഗീത (42)ണ് തീകൊളുത്തി ആത്മഹത്യചെയ്തത്. സംഭവത്തിൽ ഭർത്താവ് ഹരികുമാറിനെ ആത്മാഹത്യപ്രേരണ കുറ്റതിന് ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ട് വർഷക്കാലമായി സംഗീതയും ഹരികുമാറും കുടുംബ പ്രശ്നത്തെ തുടർന്ന് കുടുംബകോടതിയിൽ കേസ് നടത്തി വരികയായിരുന്നു. ഇതിനിടെയാണ് കോടതിയിയിൽ കഴിഞ്ഞ ദിവസം കേസ് ഒത്ത് തീർപ്പാക്കുന്നതായി സംഗീതയകൊണ്ട് എഴുതി വാങ്ങിപ്പിക്കുകയും ചെയ്തിരുന്നു
തുടർന്ന് വീണ്ടും ഹരികുമാർ സംഗീതയുമായി വഴക്കുണ്ടാക്കുകയും ചെയ്തതിനെ തുടർന്ന് മനംനൊന്ത സംഗീത ചെവ്വാഴ്ച രാത്രി 10 മണിയോടെ സംഗീത വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് വീടിനു പുറത്തിറങ്ങി തീകൊളുത്തുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയൽക്കാരും ഹരികുമാറും ചേർന്നാണ് സംഗീത അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞു വരികയാണ് തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ സംഗീത മരണപ്പെട്ടത്. സംഗീതയുടെ മരണ മൊഴിയെടുത്ത ഏരൂർ പോലീസ് ഹരി കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഏരൂർ സി.ഐ എം.ജി വിനോദിന്റെ നേതൃത്യത്തിൽ ഫോറൻസിക്ക് സംഘം അയിലറയിലെ വീട്ടിലെ കൂടുതൽ തെളിവുകൾ ശേഖരിച്ചു . സംഗീതയുടെ മൃതശരീരം ഓയൂരിലെ വീട്ടിൽ എത്തിച്ചാണ് സംസ്കരിച്ചത് സംഗീതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു സംഗീതയുടെ സഹോദരങ്ങളും ബന്ധുക്കളും പറയുന്നു