29 C
Kollam
Monday, June 14, 2021
spot_img

കൊറോണയുടെ രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വേഗം വാക്‌സിനേഷൻ പൂർത്തിയാക്കുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ.

ന്യൂഡൽഹി : കൊറോണയുടെ രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ  വേഗം വാക്‌സിനേഷൻ പൂർത്തിയാക്കുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ. റഷ്യയുടെ സ്പുട്‌നിക് v യുൾപ്പെടെ അഞ്ച് വാക്‌സിനുകളുടെ കൂടി ഉപയോഗത്തിന് അനുമതി നൽകും. നിലവിൽ ഇന്ത്യൻ നിർമ്മിത വാക്‌സിനുകളായ കൊവാക്‌സിൻ, കൊവിഷീൽഡ് എന്നിവയാണ് ജനങ്ങൾക്ക് നൽകുന്നത്.
സ്പുട്‌നിക് v യ്ക്ക് പുറമേ ജോൺസൺ ആന്റ് ജോൺസൺ, നൊവാക്‌സ്, സൈഡസ് കാഡില, ഭാരത് ബയോടെക്കിന്റെ ഇൻഡ്രാ നേസൽ വാക്‌സിൻ എന്നിവയ്ക്കാണ് അനുമതി നൽകുക. ഒക്ടോബറിൽ ഇതുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. അടുത്ത പത്ത് ദിവസത്തിനുള്ളിൽ സ്പുട്‌നിക് v വാക്‌സിന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് കൊറോണ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles