24.9 C
Kollam
Tuesday, January 25, 2022
spot_img

കൊണ്ടോട്ടി കൊട്ടൂക്കരയിലെ ബലാത്സംഗ കേസ് : പ്രതി പതിനഞ്ചുകാരന്‍

മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയില്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച്‌ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പതിനഞ്ചുകാരനെന്ന് പോലീസ്. പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തുവരിക യാണ്. പ്രതി കുറ്റംസമ്മതിച്ചതായാണ് അറിയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്കെത്തിയത്. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നാട്ടുകാരന്‍ തന്നെയാണ് പ്രതിയെന്നാണ് അറിയുന്നത്. കൊണ്ടോട്ടി ഡി വൈ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പരുക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയായി രുന്നു ആക്രമണം. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥല ത്ത് നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. ബലാല്‍സംഗ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട ഇരുപത്തിയൊന്നുകാരി പരിസരത്തുള്ള വീട്ടില്‍ അഭയം തേടുക യായിരുന്നു. വസ്ത്രങ്ങള്‍ കീറിപ്പറിച്ചനിലയിലും ദേഹത്താകെ മണ്ണ് പറ്റിപ്പിടിച്ച നിലയിലുമാണ് വിദ്യാര്‍ഥിനി അഭയം തേടിയെത്തിയതെന്ന് അഭയം നല്‍കിയപ്രദേശവാസി പറഞ്ഞു. പെണ്‍കുട്ടിയുടെ വായില്‍ ഷാള്‍ കുത്തിക്കയറ്റിയിരുന്നു. കല്ലുകള്‍കൊണ്ട് മുഖത്തിടിച്ച്‌ പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നതായി ഇവര്‍ പറഞ്ഞു.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles