26.8 C
Kollam
Tuesday, August 9, 2022
spot_img

കൊട്ടിയത്തെ സൈക്കിൾ മോഷ്ടാവിന്റെ സഹായിയും പോലീസ് പിടിയിലായി

കൊട്ടിയം: മയ്യനാട് പ്രദേശങ്ങളിൽ നിന്നും സൈക്കിൾ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ടാമനും പോലീസ് പിടിയിലായി. മയ്യനാട് ആക്കോലിൽ പുല്ലിച്ചിറ ലിൻസി നിവാസിൽ ബെൻസിലിൻ മകൻ പാമ്പ് ജോസ് എന്നു വിളിക്കുന്ന ജോസ് (57) ആണ് പോലീസ് പിടിയിലായത്. കൂട്ട് പ്രതിയായ സജി എന്നു വിളിക്കുന്ന സജികുമാർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കഴിഞ്ഞ കുറെ നാളുകളായി പോലീസിനും ജനത്തിനും തലവേദന സൃഷ്ടിച്ച സൈക്കിൾ മോഷണ സംഘത്തിലെ രണ്ടാമനാണ് പോലീസ് പിടിയിലായത്. കൊട്ടിയം മയ്യനാട് പ്രദേശങ്ങളിലെ വീടുകളുടെ പോർച്ചിലും മുറ്റത്തും പൂട്ടി സൂക്ഷിക്കുന്ന സൈക്കിളുകളാണ് ഇവർ മോഷ്ടിക്കുന്നത്. വീടിന്റെ പരിസരത്ത് വച്ച് തന്നെ പൂട്ട് തകർത്ത് സൈക്കിൾ കൈകലാക്കുകയാണ് പതിവ്. സൈക്കിൾ മോഷണത്തിന് ആളുകൾ പരാതിപ്പെടാഅത് ഇവർക്ക് തുണയാകുകയായിരുന്നു. സൈക്കിൾ മോഷണങ്ങൾ ശ്രദ്ധയിൽപ്പെട്ട ജില്ലാ പോലീസ് മേധാവി നാരായണൻ റ്റി ഐ.പി.എസ് പ്രദേശത്ത് രാത്രികാലങ്ങളിൽ അധിക പോലീസ് പട്രോളിംഗ് ഏർപ്പെടുത്തി നിരീക്ഷണം നടത്തി വരുകയാണ്. മോഷണ സംഘത്തിലെ ജോസിന്റെ പങ്കാളിത്തം വെളിവായതിനെ തുടർന്നാണ് ഇയാൾ പിടിയിലായത്. മയ്യനാട് ആലുംമൂട് പ്രദേശത്ത് നിന്നുമാണ് ഇയാൾ പോലീസ് പിടിയിലായത്. കൊട്ടിയം ഇൻസ്പെക്ടർ എം.സി ജിംൽ, എസ്സ്.ഐമാരായ സുജിത്ത് ജി നായർ, ജോയി, എ.എസ്.ഐ മധു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles