24.9 C
Kollam
Wednesday, July 28, 2021
spot_img

കൊട്ടിയത്തിന്റെ വികസനത്തിനായി റൈസിംഗ് കൊട്ടിയം കൂട്ടായ്‌മ

കൊട്ടിയം പ്രദേശത്തെ വികസനവും, സമൂഹ നന്മയും ലക്ഷ്യമാക്കി ആരംഭിച്ച  റൈസിംഗ് കൊട്ടിയം കൂട്ടായ്മയുടെ ആദ്യ എക്സിക്യൂട്ടീവ് മീറ്റിങ്ങും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ആർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടന്നു .നാടിന്റെ വികസനത്തിന് മുൻഗണന കൊടുത്തു കൊണ്ടുണ്ടാക്കിയ കൂട്ടായ്മയുടെ ആദ്യ യോഗത്തിൽ കൊട്ടിയം ടൌൺ അഭിമുഖീകരിക്കുന്ന  നിരവധി പാട് പ്രശ്നങ്ങൾ ചർച്ച ചെയ്തു, പ്രഥമ പരിഗണന കൊട്ടിയം ഒരു ക്ലീൻ സിറ്റി ആക്കുക, മാലിന്യ നിർമ്മാർജനം, പൊതു ശൗചാലയം, രാത്രി കാലത്തെ പ്രാദേശിക സുരക്ഷ ,എന്നീ ആവശ്യങ്ങളും നടപ്പിലാക്കുക എന്നതാണ് റൈസിംഗ് കൂട്ടായ്മയുടെ ലക്ഷ്യങ്ങൾ. കൊട്ടിയത്തെയും, സമീപ പ്രദേശങ്ങളിലെയും  വ്യാപാരികളും, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക മേഖലയിൽ ഉള്ളവരും  പങ്കെടുത്തു  പ്രസിഡന്റ്‌ പുല്ലാംകുഴി സന്തോഷ്‌ അധ്യക്ഷത വഹിച്ച യോഗം നസീർ ഖാൻ  ഉൽഘാടനം ചെയ്തു. ലീഗൽ അഡ്വൈസർ  അഡ്വക്കേറ്റ് കൊട്ടിയം എൻ അജിത്കുമാറിന്റെ  നേതൃത്വത്തിൽ  നടന്ന തിരഞ്ഞെടുപ്പിൽ റൈസിംഗ് കൊട്ടിയം രക്ഷാധികാരികളായി  നസീർഖാൻ ,അയൂബ് ഖാൻമേത്തർ ഷാജി ,   ജനറൽ സെക്രട്ടറി  സമീർ ഹമീദ് ,ട്രഷറർ  മുഹമ്മദ്‌ സിദ്ദിഖ് അസ്നാർ,വൈസ് പ്രസിഡന്റ്‌  രാജേഷ് കുമാർ , നൂർദ്ദിൻ കൊട്ടിയം ,അൻസർ  എം ജെ ജോയിന്റ് സെക്രട്ടറി ആർ എസ്  കണ്ണൻ  (വിഷ്ണു) , സെനോഫർ , ബിനോ ഭാർഗവൻ , സാജൻ ,സോഷ്യൽ മീഡിയ കോർഡിനേറ്റർമാരായി  ഷിബു റാവുത്തർ  ,സക്കീർ ഹുസൈൻ, എന്നിവരെയും 11 അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളായിഹിരൻ ,ഷാഹുൽഹമീദ്,ഗിൽ,അൻവർ,അയ്യപ്പൻപുല്ലാം കുഴി മുരളി,ഷൈജുഖാൻ,റഫീഖ്സ  , സജിൻ, കിഷോർ, ഷെഹീൻ എന്നിവരെ തിരഞ്ഞെടുത്തു.  സമീർ ഹമീദ് , മുഹമ്മദ്‌ സിദ്ദിഖ്അസനാർ
എന്നിവർ  സംസാരിച്ചു

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles