30.9 C
Kollam
Tuesday, August 3, 2021
spot_img

കൊട്ടിയം റോട്ടറി ക്ലബ്ബിന്റെ എന്റെ ഗ്രാമം പദ്ധതിക്ക് തുടക്കമായി

കൊട്ടിയം;റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3211 ലെ ഏറ്റവും മികച്ച ജീവ കാരുണ്യ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന ക്ലബ്ബുകളിൽ ഒന്നായ കൊട്ടിയം റോട്ടറി ക്ലബ്ബിന്റെ പതിനാറാമത് പ്രസിഡന്റായി റൊട്ടേറിയൻ എൻജിനീയർ കെ രാമചന്ദ്രൻ സ്ഥാനമേറ്റു .തുടർന്ന് “എന്റെഗ്രാമം “പദ്ധതിക്കും തുടക്കമായി . ചടങ്ങിൽ റോട്ടറി ക്ലബ് ഭാരവാഹികൾ പങ്കെടുത്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആരോഗ്യവകുപ്പിലെ ജീവനക്കാർക്കും  പോലീസ് ഉദ്യോഗസ്ഥർക്കും കോവിഡ് സുരക്ഷാ ഉപകരണങ്ങൾ നൽകിയും, ക്യാൻസർ കെയർ ചികിത്സ ധനസഹായവും,പഠനത്തിൽ മികവു പുലർത്തുന്ന നിർദ്ധനരായ കുടുംബത്തിന് ഓൺലൈൻ വിദ്യാഭാസത്തിനായി സ്മാർട്ട് ഫോൺ നൽകിയുമാണ് ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചത്.

കൊട്ടിയം റോട്ടറി ക്ലബ് 2020 പ്രസിഡന്റ്  സജീവ് പുല്ലാങ്കുഴിയുടെ അധ്യക്ഷതയിൽ ആരംഭിച്ച  ചടങ്ങിൽചാർട്ടർ സെക്രട്ടറി  ബി സുകുമാരൻ . ക്ലബ് സെക്രട്ടറി ബിജു ശ്രീധരൻ , അഡ്വക്കേറ്റ് ബിനു ബാലചന്ദ്രൻ, റഹീം മുത്തലിഫ്, എം എ  യുസഫ്ഖാൻ മേജഡോണർനന്ദകുമാർ.ജി.എസ്.ആർ.കോരുതുയോഹന്നാൻ, ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത്തഴുത്തല  വാർഡ് മെമ്പർ ആർ. പ്രവീൺ  എന്നിവർ   സംസാരിച്ചു  മറ്റ്   ഭാരവാഹികളായി  ഡോക്ടർ എസ്.അനിൽകുമാർ,  ബിജു ശ്രീധരൻ, ബി സുകുമാരൻ, ഹരിലാൽ, ഡി .സുദർശന ബാബു, ഷിബു റാവുത്തർ, എന്നിവരെ തിരഞ്ഞെടുത്തു. സാനിറ്റിസർ, മാസ്കുകൾ,എന്നിവ 
കൊട്ടിയം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രവീൺ, ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത്‌ മൈലക്കാട് പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് നഴ്സ് ഷീജ, ആശാവർക്കർ ബിന്ദു എന്നിവർ  ഏറ്റുവാങ്ങി.

Related Articles

stay connected

1,530FansLike
54FollowersFollow
1,860SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles