26.3 C
Kollam
Friday, May 20, 2022
spot_img

കൊട്ടിയം ഇഎസ്ഐ ആശുപത്രിയും പരിസരവും സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നതായി പരാതി 

See More………………https://fb.watch/aQSzdcKNCg/

കൊട്ടിയം: മാസങ്ങളായി കൊട്ടിയം ഇ എസ് ഐ ആശുപത്രിയിൽ ജോലിക്കായി എത്തുന്ന ജീവനക്കാർ കാണുന്നത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന്റെ ശേഷിപ്പുകൾ ആണ്. മെഡിക്കൽ ഓഫീസർ മുതൽ നഴ്സിങ്‌ സ്റ്റാഫ് ഉൾപ്പെടെ ജോലിക്ക് പ്രവേശിക്കും മുൻപ് ഗർഭനിരോധന ഉറകളും മദ്യക്കുപ്പികളുമടക്കം ആശുപത്രിവരാന്തയിൽ നിന്നും ആശുപത്രി പരിസരത്ത് നിന്നും നീക്കം ചെയ്യലാണ് പ്രധാന ജോലി. സാമൂഹ്യ വിരുദ്ധർ ഇരുട്ടിന്റെ മറവിൽ അസാൻമ്മാർഗ്ഗികപ്രവർത്തികൾ നടത്തുന്നത് ഇവിടെയാണ്. ട്രാൻസ്ജൻഡർമാർ ഉൾപ്പെടെ ഉള്ളവർ ഇവിടെ രാത്രി കാലങ്ങളിൽ തമ്പടിക്കുന്നതായറിയുന്നു.

പരിസരപ്രദേശത്തുനിന്നും ദൂരസ്ഥലങ്ങളിൽനിന്നുപോലും ഇവിടെ ആൾക്കാർ എത്താറുണ്ടെന്ന് നാട്ടുകാർ.  പക്ഷെ ഭയംകാരണം ജനങ്ങൾ ആരോടും പരാതി പറയാനും പോകാറില്ല. ഇവരുടെ രതിലീലകൾ കാരണം ആശുപത്രിയിലും പരിസരത്തും ലൈറ്റുകൾ ഘടിപ്പിച്ചെങ്കിലും സാമൂഹ്യ വിരുദ്ധർ അതൊക്കെ നശിപ്പിച്ചു. കൊട്ടിയം ഇ എസ് ഐ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോക്ടർ മിനി ഗ്രേസ് പലതവണ ഇക്കൂട്ടരുടെ പ്രകൃതിവിരുദ്ധപ്രവർത്തികൾക്ക് പരിഹാരം തേടി പോലീസ് അടക്കം പല സ്ഥലങ്ങളിൽ പരാതി നൽയെങ്കിലും ഒരു പരിഹാരവും കാണാനായില്ല. ദേശീയപാതയോടു ചേർന്നാണ് ഇ എസ് ഐ കെട്ടിടം സ്ഥിതിചെയ്യുന്നത് . കൊട്ടിയത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന റൈസിംഗ് കൊട്ടിയം വിഷയത്തിൽ ഇടപെട്ടു  ആദ്യപടിയായി ഇ എസ് ഐ പരിസരത്തെ കാട് പിടിച്ചു കിടക്കുന്ന സ്ഥലം വൃത്തിയാക്കി. ഇ എസ് ഐ പ്രദേശത്തും റോഡിനുവശത്തും ലൈറ്റ് ഘടിപ്പിച്ചും ഒരു പരിധിവരെ പരിഹാരം കാണാൻ തീരുമാനം എടുത്തു. റൈസിംഗ് കൊട്ടിയം ഭാരവാഹികളുടെ പ്രവർത്തനങ്ങൾക്ക് കൊട്ടിയം ഇ എസ് ഐ ആശുപത്രി ജീവനക്കാർ അഭിനന്ദനങ്ങൾ അറിയിച്ചു. റൈസിംഗ് കൊട്ടിയം പ്രസിഡന്റ്‌ പുല്ലാം കുഴി സന്തോഷിന്റെ നേതൃത്വത്തിൽ നടന്ന  പരിപാടിക്ക് റോയൽ സമീർ,സിദ്ദിഖ്, നസീർ ഖാൻ, അയ്യൂബ് ഖാൻ,ഷിബു റാവുത്തർ, ഹിരൻ ജോർജ്, സക്കീർ ഹുസൈൻ,കെന്നത്ത് ഗോമസ്,സക്കീർ ഉസ്താദ്,സുഭാഷ്, അൻവർ,വിഷ്ണു, രാജേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,320FansLike
800FollowersFollow
17,300SubscribersSubscribe
- Advertisement -spot_img

Latest Articles