Home Latest NewsNews കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മേട തിരുവാതിര മഹോത്സവത്തിന് കൊടിയേറി

കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മേട തിരുവാതിര മഹോത്സവത്തിന് കൊടിയേറി

by Green Media Vision


കൊട്ടാരക്കര. ശ്രീ മണികണ്ടേശ്വരം   ശ്രീ മഹാഗണപതി  ക്ഷേത്രത്തിലെ ഈ വർഷത്തെ  മേട തിരുവാതിര  മഹോത്സവത്തിന്  ഇന്നലെ  രാത്രി  7.30 നു  കൊടിയേറി . തന്ത്രി മുഖ്യൻ  തരണനല്ലൂർ  എൻ പി പരമേശ്വരൻ നമ്പൂതിരി പാടിന്റെയും ക്ഷേത്രം മേൽശാന്തി  കുറുവട്ടി മഠം  കെ ആർ സഞ്ജയൻ  നമ്പൂതിരിയുടെയും ക്ഷേത്ര ഊരാൺമക്കാരായ  സർവ്വശ്രീ ഊനമ്പിള്ളി മന  യൂ എസ് നാരായണൻ നമ്പൂതിരി പാടിന്റെയും അകവൂർ മന കുഞ്ഞനിയൻ  നമ്പൂതിരുപാടിന്റെയും   നേതൃത്വത്തിലാണ്   തൃക്കൊടിയേറ്റ്  നടന്നത്. പഞ്ചവാദ്യ മേളത്തോടൊപ്പോം  ഗജവീരന്റെയും  നിറഞ്ഞ ഭക്ത ജന സാന്നിധ്യത്തിലാണ്  കോടിയേറ്റ്. ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ  ജി മുരളീധരൻ പിള്ള, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ  സി ചന്ദ്രശേഖരൻ . ഉപദേശക സമിതി പ്രസിഡന്റ്‌ മുകലുവിള അനിൽകുമാർ, സെക്രട്ടറി ആർ വത്സല, വൈസ് പ്രസിഡന്റ്‌ ആശ്വിനി ദേവ്, ഉപദേശകസമിതി അംഗങ്ങളായ  വിനോദ്, മണിക്കുട്ടൻ, ശ്രീകുമാർ, രഞ്ജിത്, കെ രഞ്ജിത് ആര്യൻ, അനീഷ്  പടിഞ്ഞാറ്റിൻകര  എന്നിവർ സംബന്ധിച്ചു

GREEN MEDIA VISION

ReplyForward

You may also like

Leave a Comment