കൊട്ടാരക്കര;കൊച്ചാലുംമൂട് ജംഗ്ഷനിലെ .റോഡ് തകർന്നു കുളമായി വർഷങ്ങളായിട്ടും റോഡ് പണിയാൻ നടപടി ആയില്ല .ജങ്ഷനിൽ വാഹനങ്ങൾ കാത്തു നിൽക്കുന്നവർക്കുപോലും നില്ക്കാൻ പറ്റാത്ത അവസ്ഥയിൽ ചെളിമൂടി കിടക്കുകയാണ് .നിരവധി വാഹനങ്ങളാണ് രാപകൽ ഭേദമില്ലാതെ അപകടത്തിൽ പെടുന്നത് കൊട്ടാരക്കരയിൽ നിന്നും ഓയൂരിലേയ്ക്ക് കെ എസ് ആർ ടി സി സ്വകാര്യ ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡ് വർഷങ്ങൾ ആയികുണ്ടും കുഴിയും ചെളിയുമായികിടക്കുകയാണ് കൊട്ടാരക്കര നിയോജകമണ്ഡലത്തിൽ പെടുന്ന ഇ മേഖലയിലെ ഇടറോഡുകളും ഇതേ അവസ്ഥയിലാണ് ഇതുപഴി പോകുന്ന ജനപ്രതിനിധികളും റോഡിന്റെ ശോചനീയാവസ്ഥ കണ്ടില്ലെന്ന
മട്ടാണെന്നു നാട്ടുകാർ പറയുന്നു ഇരുചക്രവാഹനങ്ങൾ ചെളിയിൽ തെന്നി വീണാണ് ഏറെയും അപകടം ഉണ്ടാകുന്നത് .ജലവകുപ്പിന്റെ കുഴിയെടുപ്പും കൂടി ആയപ്പോൾ പിന്നെ റോഡ് മരമടി കണ്ടം പോലെ ആയ അവസ്ഥയിലുമാണ് കൊച്ചാലുംമൂട് ജംഗ്ഷൻ . ഇരുവശവും ഓട കെട്ടാത്തതാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു
