27.9 C
Kollam
Saturday, October 16, 2021

കൊട്ടാരക്കരയിൽ വാഹനാപകടങ്ങൾ പതിവാകുന്നു; രണ്ടാഴ്ച്ചക്കുള്ളിൽ എട്ടോളം അപകടങ്ങൾ

കൊട്ടാരക്കര : കൊട്ടാരക്കരയിൽ വാഹനാപകടങ്ങൾ പതിവാകുന്നു. ഇന്നലെ ടൗണിൽ രണ്ടുവാഹനാപകടങ്ങൾ ഉണ്ടായി. അതോടെ രണ്ടാഴ്ച്ചക്കുള്ളിൽ എട്ടോളം അപകടങ്ങളാണ് ഇവിടെ നടന്നത്. രണ്ടു മരണവും. ഇന്നലെ രാവിലെ ഏഴുമണിയോടെ പുലമൺ ജംഗ്ഷനിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി. നാലുമണിക്കൂറിനുള്ളിൽ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രാവിലെ പുലമൺ ട്രാഫിക്ഐലൻഡിന് സമീപം പത്തനാപുരത്തേക്ക് പോകുകയായിരുന്ന കെസ്ആർടിസി ബസും തിരുവനന്തപുരത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറുംകൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ ദമ്ബതികൾക്ക് പരിക്കേറ്റു. ഇവരെ താലൂക്കാശുപത്രിയിൽ പ്രഥമശുശ്രൂഷ ചെയ്തശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.11 മണിയോടെ കൊല്ലം തിരുമംഗലം ദേശീയപാതയിൽ കൊട്ടാരക്കര റെയിൽവേസ്റ്റേഷൻ ജംഗ്ഷന് സമീപം കൊല്ലത്തേക്ക് പോകുകയായിരുന്ന മാരുതി വാഗണർ കാറും എതിരെ വന്ന ടയോട്ട എത്തിയോസ് കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചതല്ലാതെ യാത്രക്കാർക്കു പരിക്കില്ല. കൊട്ടാരക്കര പൊലീസ് കേസെടുത്തു. രണ്ടാഴ്ചയായി ദേശീയപാതയിലും എംസി റോഡിലും വാഹനാപകടങ്ങൾ പെരുകുകയാണ്.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles