24.8 C
Kollam
Monday, August 15, 2022
spot_img

കൊട്ടാരക്കരയില്‍ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മരണത്തിൽ ദുരുഹത

കൊല്ലം: കൊട്ടാരക്കരയില്‍ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടവൂര്‍ സ്വദേശി അഷ്‌ട‌മി അജിത്ത് അജിത്ത് കുമാര്‍ (25) ആണ് മരിച്ചത്.കൊട്ടാരക്കര കോടതിയില്‍ അഭിഭാഷകയാണ്. കഴിഞ്ഞ ജനുവരി മുതലാണ് അഭിഭാഷകയായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. സംഭവസമയത്ത് അഷ്ടമി വീട്ടില്‍ തനിച്ചായിരുന്നു. ഇന്നലെ വൈകുന്നേരം വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോഴാണ് അഷ്‌ടമിയെ കയറില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്.

ഉടന്‍ തന്നെ കൊട്ടാരക്കാര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അതിനകം തന്നെ മരിച്ചിരുന്നു. അഷ്ടമിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അഷ്ടമിയുടെ ഫോണ്‍ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

stay connected

3,660FansLike
800FollowersFollow
23,000SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles