24.9 C
Kollam
Tuesday, January 25, 2022
spot_img

കൊട്ടാരക്കരയില്‍ സ്വകാര്യ ആശുപത്രിയില്‍ കൂട്ടത്തല്ലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കുത്തേറ്റു മരിച്ച രാഹുൽ

വീഡിയോ ലിങ്ക്…………………..https://fb.watch/8Pt3vq2W_a/

കൊല്ലം: കൊട്ടാരക്കരയില്‍ സ്വകാര്യ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാർ തമ്മിൽ നടന്ന കൂട്ടത്തല്ലില്‍ പരിക്കേറ്റ് ചികിത്സയിലായി രുന്ന യുവാവ് മരിച്ചു. ബുധനാഴ്ച രാത്രി കൊട്ടാരക്കര വിജയ ആശുപത്രി യില്‍ ഉണ്ടായ സംഘർഷത്തിൽ കഴുത്തിന് കുത്തേറ്റ് ചികിത്സയിലായി രുന്ന കുന്നിക്കോട് സ്വദേശി രാഹുലാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കഴുത്തിലെ ഞരമ്പ് മുറിഞ്ഞതാണ് മരണകാരണം.

രാഹുലിനൊപ്പം കുത്തേറ്റ വിഷ്ണു, സഹോദരന്‍ വിനീത് എന്നിവര്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കേസുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഖില്‍, സജയകുമാര്‍, വിജയകുമാര്‍, ലിജിന്‍, രാഹുല്‍, സച്ചു എന്നിവരാണ് അറസ്റ്റിലായത്. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ യൂണിയന്‍ പ്രസിഡന്റായ സിദ്ദീഖ് അടക്കമുളള മറ്റുപ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.ബുധനാഴ്ച രാത്രി വിജയ ആശുപത്രിയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. വടിവാളും, കരിങ്കല്ലും, മറ്റ് മാരകായുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ രാഹുലാണ് മരിച്ചത്

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles