Home Latest NewsNewsEntetainmentCinema “കൊടിയേറ്റം”സിനിമ ഒരു അവലോകനം പച്ചയായ ജീവിതത്തിന്റെ തുടിപ്പുകൾ മലയാളിക്ക് കാട്ടിക്കൊടുത്ത സിനിമ

“കൊടിയേറ്റം”സിനിമ ഒരു അവലോകനം പച്ചയായ ജീവിതത്തിന്റെ തുടിപ്പുകൾ മലയാളിക്ക് കാട്ടിക്കൊടുത്ത സിനിമ

by Green Media Vision

(മലയാളത്തിലെ ക്‌ളാസിക് സിനിമകൾ) 

 കൊടിയേറ്റം നാൽപ്പത്തിരണ്ടു വർഷങ്ങൾ “പിന്നിട്ട മലയാളത്തിലെ എണ്ണംപറഞ്ഞ സമാന്തര സിനിമ ആധുനിക കാലഘട്ടത്തിലും കൊടിയേറ്റം എന്ന സിനിമയുടെ ഇതിവൃത്തത്തെ മറികടക്കാൻ മലയാളത്തിൽ ത്തിൽ മറ്റൊരു സിനിമ ഇല്ല എന്ന് തന്നെ പറയാം 1978  മെയ് 12 ൽ ചിത്രലേഖ ഫിലിംസ്  നിർമ്മിച്ച് അടൂർഗോപാലാകൃഷ്‌ണൻ രചനയും സംവിധാനവും നിർവഹിച്ച  സിനിമ പച്ചയായ നാട്ടുമ്പുറത്തിന്റെ നേർകാഴ്ച്ചകൾ മലയാളിക്ക് സമ്മാനിച്ച സിനിമയായിരുന്നു.യുവതിയായ ഭാര്യയെ ഒറ്റക്കാക്കി ഊരുചുറ്റുന്ന  [പക്ക്വത ഇല്ലാത്ത നാട്ടുമ്പുറത്തുകാരനായ ചെറുപ്പക്കാരന്റെ ഊരുചുറ്റലും പിന്നീട് ഉണ്ടാകുന്ന മനസ്താപവും അടൂർഗോപാലകൃഷ്‍ണൻ എന്ന മലയാള സിനിമയുടെ എന്നത്തേയും കിംഗ്മേക്കർ തന്റെ സംവിധാന ശൈലിയിലൂടെ പ്രേഷകരിലെത്തിച്ചു കൊടിയേറ്റം എന്ന തന്റെ  ആദ്യചിത്രത്തിൽ തന്നെ തനതായ അഭിനയ ശൈലിയിലൂടെ ചിറയൻകീഴുകാരനായ ഗോപി ഭരത് അവാർഡ് നേടി ഭാരത് ഗോപിയായി മലയാളത്തിന്റെ മികച്ചനടനായി മാറി കെ പി എ സി ലളിത ,അസീസ്സ് ,തിക്കുറിശ്ശി സുകുമാരൻ നായർ ,അടൂർഭാവനി തുടങ്ങി മികച്ച  അഭിനേതാക്കൾ മാറ്റുരച്ച സിനിമയായിരുന്നു കൊടിയേറ്റം .പ്രശസ്ത ഛായാഗ്രാഹകൻ മങ്കട രവിവർമമയുടെ കറുപ്പിലും വെളുപ്പിലുമുള്ള ജീവിതസ്പർശങ്ങളുടെ ചിത്രീകരണം സിനിമയെ പ്രേക്ഷകർക്ക് വേറിട്ടകാഴ്ച്ചയൊരുക്കി .പ്രശസ്ത ചിത്ര സംയോജകൻ എം എസ് മണിയുടെ കരവിരുതിൽ നൂറ്റി ഇരുപത്തിയെട്ടു മിനിറ്റിൽ അടൂർഗോപാലകൃഷ്‍ണൻ എന്ന മാസ്മരിക സംവിധായകന്റെ കരവിരുതിൽ മലയാള സിനിമയെ ലോകത്തിന്റെ നിറുകയിൽ എത്തിച്ച സിനിമയായിരുന്നു കൊടിയേറ്റം 1978 ൽ ദേശീയ ചലച്ചിത്രപുരസ്കാരം(ഇന്ത്യ),മികച്ഛനടനുള്ള ദേശീയ പുരസ്‌കാരം ഭരത്‌ഗോപിയ്ക്ക് മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയപുരസ്കാരം (മലയാളം)1978 കേരളം സംസ്ഥാന ചലച്ചിത്രപുരസ്കാരം  മികച്ച മലയാള ചലച്ചിത്രം മികച്ച നടൻ ഭരത് ഗോപി, മികച്ച സംവിധായകൻ അടൂർഗോപാലകൃഷ്ണൻ .മികച്ച കഥ അടൂർഗോപാലകൃഷ്ണൻ,മികച്ച കലാസംവിധാനം എൻ. ശിവൻ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ കൊടിയേറ്റം എന്ന സിനിമ മലയാള ചലച്ചിത്ര ലോകത്തിനു സമ്മാനിച്ച് മലയാളത്തിലെ മികച്ച ക്‌ളാസിക് സിനിമകളിൽ  ഒന്നായി  പുതിയ കാലഘട്ടത്തിലും കൊടിയേറ്റം സിനിമ ചരിത്രം കുറിക്കുന്നു 

(കഥാപശ്ചാത്തലം )

ശങ്കരൻ‍ കുട്ടി (ഭരത്ഗോപി) യുടെ മനസ്സുനിറയെ നന്മയാണ്. അയാളുടെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. ഓരേയൊരു സഹോദരി സരോജിന് (വിലാസിനി) തിരുവനന്തപുരത്ത് വീട്ടുജോലി ചെയ്യുന്നു. നാട്ടുകാർക്ക് ഉപകാരമായി നടന്ന ശങ്കരൻകുട്ടി ശാന്തമ്മയെ (ലളിത) കല്യാണം കഴിക്കുന്നു. ഭർത്താവ് എന്ന നിലയിൽ പക്വത ഇല്ലാത്ത പെരുമാറ്റങ്ങൾ. ഭാര്യയെ വീട്ടിൽ തനിച്ചാക്കിയിട്ട് ദിവസങ്ങളോളം ഊരുചുറ്റുകൾ.. ഉത്സവങ്ങൾ..ഗർഭിണിയായ ശാന്തമ്മയെ അവളുടെ അമ്മ ഭവാനിയമ്മ (അടുർ ഭവാനി) വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അന്വേഷിച്ചുചെന്ന ശങ്കരൻ കുട്ടിയെ അവർ അപമാനിച്ചുപറഞ്ഞുവിട്ടു. പിന്നീട് ആനപാപ്പാനാവാനും ലോറി ഡ്രൈവറാകാനും അയാൾ ശ്രമിക്കുന്നു. ഒടുവിൽ ഒന്നരവർഷത്തിനുശേഷം ഭാര്യവീട്ടിൽ ചെന്ന് ഭാര്യയേയും കുട്ടിയേയും കാണുന്ന ശങ്കരൻകുട്ടിയിൽ സിനിമ തീരുന്നു.

സിനിമയെക്കുറിച്ച് നിലവിലിരിക്കുന്ന ധാരണകളെ തകർക്കുന്ന സിനിമയാണിത്.ഒരു സിനിമയിൽ അത്യാവശ്യമെന്ന് നാം കരുതുന്നതൊന്നും ഈ ചലച്ചിത്രത്തിൽ ഇല്ല. നാടകീയ മുഹുർത്തങ്ങൾ, ക്രമമായി വികസിക്കുന്ന കഥ, സെൻറിമെൻറലിസം ഇവയൊന്നും ഈ ചലച്ചിത്രത്തിൽ ഇല്ല. എങ്കിലും ചിത്രത്തിൽ ഉടനീളം പച്ചയായ ജീവിതത്തിന്റെ തുടിപ്പുകളുണ്ട്

എഴുത്ത് ;സുരേഷ് ചൈത്രം

ഗ്രീൻ മീഡിയ വിഷൻ ക്ലാസിക് മൂവി റിവ്യൂ 

You may also like

Leave a Comment