27.9 C
Kollam
Monday, June 14, 2021
spot_img

കൊച്ചി പീഡനകേസ് പ്രതി മാർട്ടിൻ  ലഹരി മരുന്ന് കേസിൽ  പ്രധാനി 

കൊച്ചി: നഗര മധ്യത്തിലെ ഫ്ലാറ്റിൽ യുവതിയെ മാസങ്ങളോളം പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച തൃശൂർ സ്വദേശി മാർട്ടിൻ ജോസഫിന്  നിരവധി കേസുകൾ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. മറ്റൊരു യുവതി കൂടി നൽകിയ പരാതി നൽകിയ സാഹചര്യത്തിൽ പ്രതിയുടെ വൻ സാമ്പത്തിക സ്രോതസ് അടക്കമുള്ള വിവരങ്ങൾ അന്വേഷണം   ആരംഭിച്ചെന്നു  സിറ്റി പോലീസ് കമ്മീഷണർ എച്ച് നാഗരാജു വ്യക്തമാക്കി. പോലീസിൻ്റെ ഭാഗത്ത് നിന്ന് വീഴ്‌ച സംഭവിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിൽ വിശദമായ അന്വേഷണം  നടത്തും.  കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയെ മാസങ്ങളോളം പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച മാർട്ടിൻ ജോസഫ് വ്യാഴാഴ്‌ച രാത്രിയോടെയാണ് പിടിയിലായത്. നാട്ടുകാരുടെ സഹായത്തോടെ പോലീസ് നടത്തിയ തെരച്ചിലിലാണ് പ്രതി പിടിയിലായത്. പ്രതി ഒളിവിൽ കഴിയുന്ന സ്ഥലം കണ്ടെത്തിയിരുന്നു. തൃശൂർ അയ്യൻ കുന്ന് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഒഴിഞ്ഞ കെട്ടിടത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

നാട്ടുകാരുടെ സഹായത്തോടെ ഡ്രോൺ അടക്കമുള്ള സൗകര്യങ്ങൾ ഉപയോഗിച്ച്നാല് ദിവസത്തെ തെരച്ചിലിനൊടുവിലായിരുന്നു അറസ്‌റ്റ്. പോലീസിൻ്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ മാർട്ടിൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നേരത്തേ കസ്റ്റഡിയിലെടുത്ത സുഹൃത്തുക്കളിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പ്രതി പിടിയിലായത്. പിടിയിലായ പ്രതി മാർട്ടിനെ കൊച്ചിയിൽ എത്തിച്ചു. പ്രതിയെ ഇന്ന് വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി കസ്‌റ്റഡി അപേക്ഷ നൽകും. കസ്‌റ്റഡിയിൽ വാങ്ങിയ ശേഷം കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തും. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. കേസിൽ മർട്ടിനെ രക്ഷപെടാനും ഒളിത്താവളം ഒരുക്കാനും സഹായിച്ച മൂന്ന് പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ധനേഷ്, ശ്രീരാഗ്, ജോൺ ജോയി എന്നിവരാണ് അറസ്‌റ്റിലായത്.

മാർട്ടിനെതിരെ പരാതികൾ ഉയർന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. പ്രതിക്കെതിരെ കൂടുതൽ ഗാർഹിക പീഡന കേസുകൾ ഉണ്ട്. ഇവ കണ്ടെത്താൻ പ്രത്യേക അന്വേഷണം നടത്തും. മറ്റൊരു യുവതി കൂടി നൽകിയ പരാതിയിൽ കേസെടുത്തു. കൂടുതൽ പരാതികൾ ഉണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും കമ്മീഷണർ നാഗരാജു പറഞ്ഞു. മാർട്ടിന്റെ വരുമാനം ഉൾപ്പടെ ഉള്ള സാമ്പത്തിക ഇടപാട് അന്വേഷിക്കും. ഇയാൾ ലഹരി മരുന്ന് കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അതേസമയം, പ്രതിയുടെ ആഡംബര വാഹനങ്ങൾ പിടിച്ചെടുത്തു. മാർട്ടിൻ രക്ഷപ്പെട്ട ബൈക്ക്, സ്വിഫ്റ്റ് കാർ, കൊച്ചിയിൽ നിന്ന് രക്ഷപ്പെട്ട കാർ, ബിഎം ഡബ്ലിയൂ, തൃശൂരിൽ ഉപയോഗിച്ച ബൈക്ക് എന്നിവ പിടിച്ചെടുത്തു.മാർട്ടിൻ ജോസഫിനെ പിടികൂടുന്നതിൽ പോലീസിന് വീഴ്‌ച സംഭവിച്ചുവെന്ന് കമ്മീഷണർ നാഗരാജു വ്യക്തമാക്കി. വീഴ്‌ച വന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാൻ വൈകിയതിൽ കാരണം കണ്ടെത്തും. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് യുവതിക്ക് നേരെയുണ്ടായ ക്രൂരത വ്യക്തമായത്. കേസ് റിപ്പോർട്ട് ചെയ്യുന്നതിൽ താമസമുണ്ടായി. ഇത്രയും ഗുരുതരമായ കേസായിട്ടും എഫ് ഐ ആർ ഇട്ട പോലീസ് ഉദ്യോഗസ്ഥൻ എന്തുകൊണ്ടാണ് വിവരം മേലുദ്യോഗസ്ഥരെ അറിയിക്കാതിരുന്നത് എന്നതിനെക്കുറിച്ച് വകുപ്പുതല അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. മാർട്ടിൻ പീഡിപ്പിച്ച വിവരങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും രണ്ട് മാസം കഴിഞ്ഞിട്ടും നടപടിയില്ലാതെ വന്നതോടെയാണ് യുവതി മാധ്യമങ്ങളെ സമീപിച്ച് വാർത്ത പുറത്തുവിട്ടത്. ഇതോടെയാണ് കേസിൽ പോലീസ് അന്വേഷണം ശക്തമാക്കിയത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,809FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles