26.7 C
Kollam
Wednesday, May 18, 2022
spot_img

കൊച്ചിയിൽ ഹണിട്രാപ്പിന് ശ്രമിച്ച യുവതി അറസ്റ്റിൽ : റിൻസീന സ്ഥിരം തട്ടിപ്പുകാരിയെന്ന് പൊലീസ്

കൊച്ചി: മട്ടാഞ്ചേരിയില്‍ ഹണിട്രാപ്പിന് ശ്രമിച്ച യുവതി അറസ്റ്റില്‍. ഫോര്‍ട്ട്‌കൊച്ചി സ്വദേശിനി റിന്‍സിനയാണ് അറസ്റ്റിലായത്. യുവതി ഉള്‍പ്പെടെ ഒരു സംഘം മട്ടാഞ്ചേരിയിലെ ഹോട്ടലുടമയില്‍ പണം തട്ടാന്‍ ശ്രമിച്ചു എന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. യുവതിയുടെ കാമുകനായ ഷാജഹാനെയും അറസ്റ്റ് ചെയ്തു.ഹോട്ടലുടമയെ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തി പണം തട്ടിയെടുക്കാനായിരുന്നു ശ്രമം.

ഹോട്ടലില്‍ നിന്ന് ശീതളപാനീയം കുടിച്ചതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന് പറഞ്ഞ് ഹോട്ടലുടമയെ തന്ത്രപൂര്‍വം ആശുപത്രിയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.ആശുപത്രിയില്‍ എത്തിയ ഇയാളെ സംഘം ആക്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.അറസ്റ്റിലായ റിന്‍സിന ഇതിന് മുമ്പും ഹണിട്രാപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ താന്‍ ഗര്‍ഭിണി ആണെന്ന് പറഞ്ഞ പണം തട്ടിയെടുക്കുകയാണ് ചെയ്തത്.

Related Articles

stay connected

3,300FansLike
800FollowersFollow
17,200SubscribersSubscribe
- Advertisement -spot_img

Latest Articles