കൊച്ചി: വാഹനാപകടത്തിൽ മോഡലുകൾ മരിച്ച കേസിൽ അറസ്റ്റിലായ സൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിവരുന്ന റെയ്ഡിലാണ് ചെലവന്നൂരിലെ ഫ്ലാറ്റില്‍ ചൂതാട്ടകേന്ദ്രം കണ്ടെത്തിയത്. മാഞ്ഞാലി സ്വദേശിയായ ടിപ്സൻ എന്നയാളാണ് ഫ്ലാറ്റ് വാടകയ്ക്കെടുത്ത് ചൂതാട്ടകേന്ദ്രം നടത്തിവന്നത്. ലക്ഷങ്ങളുടെ കളികളാണ് ഇവിടെ നടന്നിട്ടുള്ളതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ചെലവന്നൂരിലെ ഹീര ഫ്ലാറ്റ് സമുച്ചയത്തിലെ പതിനെട്ടാം നിലയിലുള്ള ഡ്യൂപ്ലെ ഫ്ലാറ്റിലാണ് ചൂതാട്ടകേന്ദ്രമുള്ളത്. കഴിഞ്ഞ മാർച്ച് മുതൽ ഇവിടെ ചൂതാട്ടം നടക്കുന്നുണ്ട്. ഫ്ലാറ്റില്‍ നിന്ന് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. മരട് ഉള്‍പ്പെടെയുള്ള മേഖലകളിലും വിവിധ ഫ്ലാറ്റുകളിലും പൊലീസ് സംഘവും നർകോട്ടിക്സ് സംഘവും ചേർന്ന് സംയുക്ത പരിശോധന നടത്തുന്നുണ്ട്