24.9 C
Kollam
Friday, October 29, 2021
spot_img

കൈനകരിയിൽ വാഹനങ്ങൾ കത്തിച്ച സംഭവം; പ്രതി പിടിയിൽ

ആലപ്പുഴ: കുട്ടനാട് കൈനകരിയിൽ വാഹനങ്ങൾ കത്തിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മണ്ണഞ്ചേരി സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിട്ടുള്ള ആളാണെന്ന് പൊലീസ് പറയുന്നു. ഇന്ന് പുലർച്ചെയാണ് കാറും അഞ്ച് ഇരുചക്ര വാഹനങ്ങളും പ്രതി കത്തിച്ചത്. വാഹനങ്ങൾ നി‍ർത്തിയിട്ട സ്ഥലങ്ങളിലെ സ്ട്രീറ്റ് ലൈറ്റ് നശിപ്പിച്ച ശേഷമാണ് ആക്രമണം നടത്തിയത്. വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളുമാണ് നശിപ്പിച്ചത്. കരമാർഗ്ഗമുള്ള യാത്രാസൗകര്യങ്ങളുടെ അഭാവം മൂലം കുട്ടനാട്ടിൽ ആളുകൾ വ്യാപകമായി റോഡരികിൽ വണ്ടികൾ നിർത്തിയിടാറുണ്ട്. സംഭവത്തിനു ശേഷം നെടുമുടി, പുളിങ്കുന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ പ്രതി പിടിയിലായിരിക്കുന്നത്.

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles