29.9 C
Kollam
Sunday, January 23, 2022
spot_img

കൈതി’ ഹിന്ദി റീമേക്കിൽ അജയ് ദേവഗണ്‍ നായകൻ

തമിഴ്താരം കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ഒന്നായിരുന്നു ‘കൈതി’. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ  തൃല്ലർ ചിത്രം നൂറ് കോടിയോളം രൂപയാണ് ആഗോള ബോക്സോഫീസില്‍ നിന്ന് നേടിയത്.ഇപ്പോഴിതാ ചിത്രം ഹിന്ദിറീമേക്കിന് ഒരുങ്ങുകയാണ്.  അജയ് ദേവഗണ്‍ ആണ് ഹിന്ദിയില്‍ ദില്ലി ആയി എത്തുന്നത്. ‘ബോലാ’  എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.പ്രശസ്ത ഹിന്ദി സംവിധായകനായ ധര്‍മേദ്ര ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഇത് പത്താമത്തെ തവണയാണ് ഒരു ദക്ഷിണേന്ത്യന്‍ സിനിമയുടെ റീമേക്കില്‍ അജയ് ദേവഗണ്‍  നായകനാകുന്നത്. അജയ് ദേവഗണ്‍ പ്രൊഡക്ഷനും ഡ്രീം വാരിയര്‍  പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയില്‍ ശിക്ഷ കഴിഞ്ഞു  തന്‍റെ മകളെ കാണാന്‍ വരുന്ന ദില്ലി എന്ന ചെറുപ്പക്കാരന്‍റെ കഥയാണ്  കൈതിയുടെ ഇതിവൃത്തം. അതേസമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രത്തിന്‍റെ ചിത്രീകരണം ചെന്നൈയില്‍ പുരോഗമിക്കുകയാണ്.കമല്‍ഹാസന്‍ നായകനാകുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും ഫഹദ്ഫാസിലും സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles