നാദിർഷായുടെ സംവിധാനത്തിൽ ജനപ്രിയനായകൻ ദിലീപ് നായകനാകുന്ന കേശു ഈ വീടിൻ്റെ നാഥൻ ട്രെയ്ലർ റിലീസ് ചെയ്തു. ദിലീപിൻ്റെ ഇതുവരെ കാണാത്ത ലുക്ക് ആൺ ചിത്രത്തിൻ്റെ പ്രധാന ഹൈലൈറ്റ്. ട്രെയ്ലർ റിലീസ് ചെയ്ത നിമിഷങ്ങൾകൊണ്ടുതന്നെ വളരെയേറെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി എന്നിവരുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ട്രെയിലർ റിലീസ് ചെയ്തത്. ചിത്രത്തിൽ ദിലീപിനൊപ്പം ഊർവ്വശി, ജാഫർ ഇടുക്കി, ഹരിശ്രീ അശോകൻ കലാഭവൻ ഷാജോൺ, കോട്ടയം നസീർ, നെസ്ലിൻ, അരുൺ പുനലൂർ, സ്വാസിക എന്നീ വമ്പൻ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ചിരിയും സെന്റിമെൻസും ഫാമിലി ഇമോഷൻസുമൊക്കെ ചേർന്ന ഒരു കംപ്ലീറ്റ് ഫാമിലി ഫൺ പക്കാണ് കേശു ഈ വീടിൻ്റെ നാഥൻ. സുഹൃത്തുക്കളായ ദിലീപും നാദിർഷയും ആദ്യമായാണ് സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നത്. കൂടാതെ ദിലീപ്- ഉർവശി ജോഡി ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇതിനോടകം തന്നെ പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞു. ചിത്രത്തിൽ നാദിർഷ തന്നെയാണ് സംഗീതം കൈകാര്യം ചെയ്യുന്നത്. സജീവ് പാഴൂരാണ് തിരക്കഥ. ഹോട്സ്റ്റേറ്റിൽ റിലീസ് ചെയ്യുന്ന ചിത്രം ഡിസംബർ 31നാണ് റിലീസ്.