26.9 C
Kollam
Monday, July 26, 2021
spot_img

കേരള സർക്കാരിന്റെ കടും പിടുത്തം മലയാള സിനിമയും തെലുങ്കാനയിലേയ്ക്ക്

കേരള സർക്കാരിന്റെ കടും പിടുത്തം മൂലം  ചിത്രീകരണം തുടങ്ങാൻ പറ്റാത്ത അവസ്ഥയിൽ  മലയാള സിനിമചിത്രീകരണവും  കേരളം വിട്ടു തെലുങ്കാനയിലേയ്ക്ക് ,മോഹൻലാൽ പൃഥ്വിരാജ് സിനിമയടക്കം ആറ് സിനിമകൾ  ഇനി തെലുങ്കാനയിൽ ചിത്രീകരിക്കും 

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് പ്രതിസന്ധികൾ തുടരുന്നതിനിടെ സിനിമാ ഷൂട്ടിങ് അനുമതിക്കായുള്ള കാത്തിരിപ്പ് നീളുന്നു. ഇതോടെ സിനിമാ ഷൂട്ടിങ്ങുകള്‍ തെലുങ്കാനയിലേയ്ക്ക് മാറ്റാന്‍ തീരുമാനം. തെലുങ്കാനയിലും തമിഴ്‌നാട്ടിലും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ടുള്ള ഷൂട്ടിങ്ങിന് അനുമതി നല്‍കുന്നുണ്ട്.ഫെഫ്ക ഉള്‍പ്പെടെയുള്ള സിനിമാ സംഘടനകളുടെ അപേക്ഷ സര്‍ക്കാര്‍ പരിഗണിക്കാത്ത സാഹചര്യത്തിലാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന, മോഹന്‍ലാല്‍ നായകനാവുന്നതുള്‍പ്പടെ 7-ഓളം സിനിമകള്‍ തെലുങ്കാനയിലേയ്ക്കും തമിഴ്‌നാട്ടിലേയ്ക്കും ഷൂട്ടിങ് മാറ്റുന്നത്.  ഷൂട്ടിങ് ലൊക്കേഷനുകള്‍ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് മാറ്റുമ്പോള്‍ കേരളത്തിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സൈറ്റില്‍ പണിയെടുക്കുന്ന സാധാരണക്കാരും ബുദ്ധിമുട്ടിലാകുമെന്ന ആശങ്കയും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്.

പൃഥ്വിരാജ്‌ സംവിധാനം ചെയ്യുന്ന, മോഹന്‍ലാല്‍ നായകനാവുന്നതുള്‍പ്പടെ 7-ഓളം സിനിമകളാണ്‌ തെലങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും ചിത്രീകരണം മാറ്റിയത്‌. സീരിയലിനു കൊടുത്ത പിന്തുണ പോലും തങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിച്ചില്ലെന്ന് മലയാള സിനിമയിലെ കൂട്ടായ്‌മയായ ഫെഫ്ക പറയുന്നു.സിനിമാരംഗത്തെ അടിസ്ഥാനവര്‍ഗ്ഗ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു എന്ന് ചൂണ്ടിക്കാണിച്ച്‌ നിയന്ത്രണങ്ങളോടെയുള്ള ഷൂട്ടിങ്ങിനെങ്കിലും അനുമതി നല്‍കണമെന്ന് സിനിമാ സംഘടനകള്‍ സര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ പരിഹാരമുണ്ടാകാത്തതിനാലാണ് മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് മാറാന്‍ നിര്‍ബന്ധിതരാകുന്നതെന്ന് സിനിമാ പ്രവര്‍ത്തകര്‍ പറയുന്നു.

Related Articles

stay connected

1,820FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles