24.9 C
Kollam
Friday, October 29, 2021
spot_img

കേരള സര്‍വകലാശാല വാർത്തകളും പ്രഖ്യാപനങ്ങളും

പരീക്ഷാഫലം

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. ബയോടെക്‌നോളജി, മൈക്രോബയോളജി റെഗുലര്‍/സപ്ലിമെന്ററി (ഒക്‌ടോബര്‍ 2020) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് സെപ്റ്റംബര്‍ 28 വരെ അപേക്ഷിക്കാം.

കേരളസര്‍വകലാശാല 2021 ജൂലൈയില്‍ നടത്തിയ അവസാന വര്‍ഷ ബി.ബി.എ. (ആന്വല്‍ സ്‌കീം – പ്രൈവറ്റ് രജിസ്‌ട്രേഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഓഫ്‌ലൈനായി സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം.

വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ www.keralauniversity.ac.in

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് ഡിഗ്രി പ്രാക്ടിക്കല്‍ പരീക്ഷകള്‍ (ആഗസ്റ്റ് 2021) സെപ്റ്റംബര്‍ 27 ന് അതാത് കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്.

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (2018 അഡ്മിഷന്‍ റെഗുലര്‍, 2014 സ്‌കീം സപ്ലിമെന്ററി), 2021 ജൂണില്‍ നടത്തിയ ഏഴാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (2014 സ്‌കീം സപ്ലിമെന്ററി) പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം സെപ്റ്റംബര്‍ 23, 24, 27, 28 തീയതികളിലും സെപ്റ്റംബര്‍ 29, 30 തീയതികളിലും അതാത് കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്.

വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ www.keralauniversity.ac.in

ടൈംടേബിള്‍

കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ ആരംഭിക്കുന്ന ആറ്, എട്ട് സെമസ്റ്റര്‍ ബി.ആര്‍ക്ക് (2013 സ്‌കീം) സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി. ഒന്‍പതാം സെമസ്റ്റര്‍ പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഹാള്‍ടിക്കറ്റുമായി സെപ്റ്റംബര്‍ 18, 20, 22 തീയതികളില്‍ (ഇ.ജെ. X- പത്ത്) സെക്ഷനില്‍ ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി.കോം. (സി.ബി.സി.എസ്.എസ്.) മാര്‍ച്ച് 2021 പരീക്ഷയുടെ സൂക്ഷ്മപരിശോധയനക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ (ഇ.ജെ.VII – ഏഴ്) സെപ്റ്റംബര്‍ 20 മുതല്‍ 23 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

പരീക്ഷാകേന്ദ്രം

കേരളസര്‍വകലാശാല 2021 സെപ്റ്റംബര്‍ 22 മുതല്‍ ആരംഭിക്കുന്ന ഒന്നാം വര്‍ഷ ബി.കോം. ആന്വല്‍ സ്‌കീം (പ്രൈവറ്റ്, ഇംപ്രൂവ്‌മെന്റ് ആന്റ് സപ്ലിമെന്ററി) പാര്‍ട്ട് മൂന്ന് ഏപ്രില്‍ 2021 പരീക്ഷകളുടെ ചില പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റമുണ്ട്. പരീക്ഷാസമയം ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെ. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ 5 മണി വരെ.

പ്രസ്തുത പരീക്ഷയ്ക്ക് തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികളില്‍ ഇംപ്രൂവ്‌മെന്റ് വിദ്യാര്‍ത്ഥികളില്‍ രജിസ്റ്റര്‍ നം.3031703142, 3031903005 മുതല്‍ 3031903103 വരെയുളളവര്‍ കാഞ്ഞിരംകുളം കെ.എന്‍.എം. ആര്‍ട്‌സ് ആന്റ് സയന്‍സ് സെല്‍ഫ്ഫിനാന്‍സിംഗ് കോളേജിലും ഒന്നാം വര്‍ഷ സപ്ലിമെന്ററി വിദ്യാര്‍ത്ഥികളില്‍ രജിസ്റ്റര്‍ നം. 1403209 മുതല്‍ 1403231 വരെയും 3031503047 മുതല്‍ 3031503242 വരെയും 3031603001 മുതല്‍ 3031603046 വരെയും 3031703005 മുതല്‍ 3031703149 വരെയും 3031803001 മുതല്‍3031803393 വരെയുളളവര്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍തന്നെ പരീക്ഷ എഴുതണം.

തുമ്പ സെന്റ്.സേവ്യേഴ്‌സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാര്‍ത്ഥികളില്‍ രജിസ്റ്റര്‍ നം. 3031912004 മുതല്‍ 3031912302 വരെയുളള ഇംപ്രൂവ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ കൊച്ചുവേളി ശംഭുവട്ടം ഗവ.എല്‍.പി.എസിലെ യു.ഐ.ടി. വേളിയിലും രജിസ്റ്റര്‍ നം. 3032012001 മുതല്‍ 3032012200 വരെയുളള ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഉതിയാര്‍മൂല എല്‍.പി.എസ്. കാട്ടായിക്കോണത്തെ യു.ഐ.ടി. കാട്ടായിക്കോണത്തും രജിസ്റ്റര്‍ നം. 3032012201 മുതല്‍ 3032012219 വരെയുളള ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും എല്ലാ സപ്ലിമെന്ററി വിദ്യാര്‍ത്ഥികളും വര്‍ക്കല ശിവഗിരി എസ്.എന്‍.ഗുരു കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലും (എസ്.എന്‍.കോളേജ് വര്‍ക്കലയ്ക്ക് സമീപം) പരീക്ഷ എഴുതണം.

ചേര്‍ത്തല സെന്റ്.മൈക്കിള്‍സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും പുന്നപ്ര മാര്‍ ഗ്രിഗോറിയസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ പരീക്ഷ എഴുതണം.

കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജാ കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും അഞ്ചല്‍ സെന്റ്.ജോണ്‍സ് കോളേജിലും ചേര്‍ത്തല എസ്.എന്‍.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച രജിസ്റ്റര്‍ നം.762101 മുതല്‍ 762135 വരെയുളള വിദ്യാര്‍ത്ഥികള്‍ ചേര്‍ത്തല എന്‍.എസ്.എസ്. കോളേജില്‍ പരീക്ഷ എഴുതണം.

ചാത്തന്നൂര്‍ എസ്.എന്‍.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും കൊട്ടിയം എം.എം.എന്‍.എസ്.എസ്. കോളേജിലും തിരുവനന്തപുരം ഗവ.സംസ്‌കൃത കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും ചാവര്‍കോട് സി.എച്ച്.എം.എം.കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലും നെടുമങ്ങാട് ഗവ.കോളേജ്, തിരുവനന്തപുരം ആര്‍ട്‌സ് കോളേജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും പിരപ്പന്‍കോട് ഗവണ്‍.ഹയര്‍സെക്കന്ററി സ്‌കൂള്‍ ക്യാമ്പസിലെ യു.ഐ.ടി. പിരപ്പന്‍കോടും പരീക്ഷ എഴുതണം.

തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലും കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും തോന്നയ്ക്കല്‍ ശ്രീ സത്യസായ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും കൊല്ലം ടി.കെ.എം., കൊല്ലം ഫാത്തിമ മാതാ കോളേജ്, കൊല്ലം എസ്.എന്‍.കോളേജ് ഫോര്‍ വിമന്‍ എന്നീ കോളേജുകള്‍ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും പുനലൂര്‍ എസ്.എന്‍.കോളേജിലും പരീക്ഷ എഴുതണം.

ആറ്റിങ്ങല്‍ ഗവ.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച 2018 അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ മാത്രം നിലമേല്‍ എന്‍.എസ്.എസ്. കോളേജിലും തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികളും തിരുവനന്തപുരം എം.ജി.കോളേജിലും പരീക്ഷ എഴുതണം. മറ്റു പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles