
See More.………….https://fb.watch/aCwbC11i3y/
ഓയൂർ: സമ്മേളനം ചാത്തന്നൂർ എം എൽ എ ജി എസ് ജയലാൽ ഉത്ഘാടനം ചെയ്തു. ലോകമാകെ കോവിഡിന് മുന്നിൽ പകച്ചു നിൽക്കുമ്പോൾ ഏറ്റവും കൂടുതൽ ദുരന്തങ്ങൾ ഏറ്റുവാങ്ങിയവരാണ് വ്യാപാരിസമൂഹമെന്നും സമൂഹത്തിന്റെ നിലനിൽപ്പിനു വ്യാപരികൾ ഒഴിച്ചുകൂടാൻ പറ്റാത്തവരാണെന്നും കോവിഡ്കാലത്ത് ചെറുകിട വ്യാപാരികൾ സാമ്പത്തിക പ്രതിസന്ധികളിൽ നട്ടംതിരിയുമ്പോൾ ഓൺലൈൻ വ്യാപാരം കൊഴുക്കുകയും കോർപ്പറേറ്റ് മുതലാളിമാർ കോടികൾ സമ്പാദിക്കുകയും ചെയ്യുന്ന കാഴ്ചകളാണ് ലോകം കണ്ടതെന്നും ഉത്ഘാടന പ്രസംഗത്തിൽ ജി എസ് ജയലാൽ പറഞ്ഞു. വിദ്യാഭ്യാസമേഖലയിൽ കഴിവ് തെളിയിച്ച വ്യാപാരിവ്യവസായികളുടെ മക്കൾക്ക് അവാർഡ് വിതരണവും കരൾരോഗബാധിതനായ വ്യാപാരിയ്ക്കു ചികിത്സ സഹായവും നൽകി
ഓയൂർ യൂണിറ്റ് പ്രസിഡന്റ് എസ് സാദിഖ് അധ്യക്ഷനായ യോഗത്തിൽ ജോയിൻ സെക്രട്ടറി എ.സിറാജുദീൻ സ്വാഗതവും കെ വി വി ഇ എസ് ജില്ലാ പ്രസിഡന്റ് എസ് ദേവരാജൻ മുഖ്യപ്രഭാഷണംവും നടത്തി. കെ വി വി ഇ എസ് ജില്ലാ ജനറൽ സെക്രട്ടറി ജി ഗോപകുമാർ അനുമോദനപ്രസംഗവും ഓയൂർ യൂണിറ്റ് ജനറൽ സെക്രട്ടറി കെ രാജേന്ദ്രൻ റിപ്പോർട്ടും യുണിറ്റ് ട്രെഷറർ കെ എം കൊച്ചു കോശി വരവുചിലവുകണക്കുകളും അവതരിപ്പിച്ചു. ഷിബു റാവുത്തർ, കബീർ, നവാസ് പുത്തൻവീട്,ബി പ്രേമാനന്ദ്, എം.രാജൻകുട്ടി, ബാലചന്ദ്രൻ. എന്നിവർ ആശംസകളർപ്പിച്ചു. യൂത്ത് വിങ് പ്രസിഡന്റ് ജസിബ് എ റസാക്ക് കൃതജ്ഞതയും പറഞ്ഞു. ഓയൂർ യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് എ സിറാജുദീനെയും, ജനറൽ സെക്രട്ടറിയായി കെ രാജേന്ദ്രൻ, ട്രഷറർ ആയി തുളസീധരൻ നായർ എന്നിവരെയും തിരഞ്ഞെടുത്തു
വാർത്തകൾക്കായി ഗ്രീൻ മീഡിയ വിഷന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക…………………………..https://www.facebook.com/greenmediavision