25.5 C
Kollam
Tuesday, August 9, 2022
spot_img

കേരള ലളിതകലാ അക്കാദമിയുടെ ‘നിറകേരളം’ രണ്ടാംഘട്ട ദശദിന ക്യാമ്പിന് തുടക്കം


 റഹിം പനവൂർ 

കേരള ലളിതകലാ അക്കാദമി കഴിഞ്ഞ അഞ്ചുവർഷത്തിനിടെ  നടപ്പിലാക്കിയ കലാപ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ’ മുദ്ര’ എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി സജി ചെറിയാൻ ചിത്രകാരൻ  ബി  ഡി  ദത്തന് നൽകി പ്രകാശനം ചെയ്യുന്നു. അക്കാദമി  ചെയർമാൻ  നേമം  പുഷ്പരാജ്, സെക്രട്ടറി  പി. വി. ബാലൻ, വൈസ്  ചെയർമാൻ  എബി. എൻ. ജോസഫ്, സുഗതകുമാരി  എന്നിവർ സമീപം.

തിരുവനന്തപുരം :കേരള  ലളിതകലാ അക്കാദമി കോവിഡ് കാലത്ത് കലാകൃത്തുക്കൾക്ക് കൈത്താങ്ങായി സംഘടിപ്പിക്കുന്ന നിറകേരളം ദശദിന ക്യാമ്പിന്റെ  രണ്ടാംഘട്ടത്തിന്റെ  ഉദ്ഘടനം  സാംസ്കാരിക വകുപ്പ് മന്ത്രി സജി  ചെറിയാൻ  നിർവഹിച്ചു. ഓൺലൈനായി  നടന്ന  ചടങ്ങിൽ ചിത്രകാരി ധന്യ.വി .യ്ക്ക് ക്യാൻവാസും  കളറും നൽകിയായിരുന്നു   ഉദ്ഘാടനം. കലാകാരന്മാരെ പരമാവധി സഹായിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ  നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.  കാലത്തിന്റെ  മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള   പ്രവർത്തനങ്ങളുണ്ടാകും.
കേരളത്തി ന്റെ  സംസ്കാരിക നയം ഫലപ്രദമായി  നടപ്പിലാക്കേണ്ടതുണ്ട്. നല്ല  മാറ്റങ്ങളുണ്ടാകാൻ കുട്ടികളിൽ നിന്നുമാണ് തുടങ്ങേണ്ടതെന്നും  മന്ത്രി  ചൂണ്ടിക്കാട്ടി.  കേരളത്തിന്റെ  ഭാവിയെ നയിക്കുന്നതിനായി സാംസ്‌കാരിക സ്ഥാപനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെ  സർക്കാർ  പിന്തുണയ്ക്കും.

ലളിതകലാ  അക്കാദമി  നടത്തിവരുന്ന  പ്രവർത്തനങ്ങളെ  മന്തി ശ്ലാഘിച്ചു. അക്കാദമി   കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ’ മുദ്ര
എന്ന  പുസ്തകം  ചിത്രകാരൻ  ബി. ഡി. ദത്തന്  നൽകി  മന്ത്രി  പ്രകാശിപ്പിച്ചു. അക്കാദമി ചെയർമാൻ  നേമം പുഷ്പരാജ് ചടങ്ങിൽ അധ്യക്ഷനായിരുന്നു. ചിത്രകലാകൃത്തുക്കൾ ഒരേ  സമയം  സ്വന്തം വീടുകളിലിരുന്ന്  ചിത്രരചന  നടത്തുന്ന രീതിയിലാണ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. 14 ജില്ലകളിലെ 250 ചിത്രകലാകൃത്തുക്കൾ ഈ  ക്യാമ്പിൽ  പങ്കെടുക്കുന്നുണ്ട്.  . ആദ്യഘട്ട  ക്യാമ്പിൽ 104കലാകൃത്തുക്കൾ ക്യാമ്പിൽ  പങ്കെടുത്തിരുന്നു. മുഖ്യധാരാ ചിത്രകലാകൃത്തുക്കളോടൊപ്പം ഭിന്നശേഷിക്കാരായ കലാകൃത്തുക്കളും    ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെടുന്ന  കലാകൃത്തുക്കളും കോമേഴ്‌സ്യൽ ആർട്ടിസ്റ്റുകളും  ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ഓരോ  കലാകൃത്തിനും  ഇരുപതിനായിരം രൂപയും ക്യാൻവാസും നിറങ്ങളും അക്കാദമി നൽകുന്നു.അക്കാദമി സെക്രട്ടറി പി. വി. ബാലൻ സ്വാഗതവും വൈസ് ചെയർമാൻ എബി എൻ. ജോസഫ് കൃതജ്ഞതയും പറഞ്ഞു.

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles