24.9 C
Kollam
Sunday, September 25, 2022
spot_img

KMJF കൊല്ലം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ തേവലക്കര അലിയാര്കുഞ്ഞ് മൗലവി അനുസ്മരണം

കൊല്ലം: പല സമുദായ സംഘടനകളും ആ സമുദായത്തിലെ സമ്പന്നരായ കുറച്ച് ആളുകൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അത്തരം സന്ദർഭങ്ങളിലാണ് സമുദായ സംഘടനകൾക്കെതിരെ പറയേണ്ടി വരുന്നത്. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജില്ലാ കമ്മിറ്റി നടത്തിയ തേവലക്കര അലിയാര് കുഞ്ഞു മൗലവി അനുസ്മരണവും സന്നദ്ധസേവകരെ ആദരിക്കലും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ സമുദായങ്ങളിലെയും  ഏറ്റവും പിന്നോക്കാവസ്ഥയിലുള്ളവരെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നതാകണം സമുദായ സംഘടനകളുടെ ലക്ഷ്യം, മുസ്ലിം സമുദായത്തിലെ ഒട്ടേറെ പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസം നേടുന്നുണ്ട്. അറിവ് എത്രമാത്രം സൗമ്യനാക്കാം എന്നതിന് ഉദാഹരണമാണ് തേവലക്കര അലിയാര് കുഞ്ഞ് മൗലവി എന്നും  അദ്ദേഹം പറഞ്ഞു. 

കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ  ജില്ലാ പ്രസിഡണ്ട് കുളത്തൂപ്പുഴ സലിം അധ്യക്ഷത വഹിച്ച ചടങ്ങിൽകെ പി അബൂബക്കർ ഹസ്രത്ത്, തൊടിയുർ മുഹമ്മദ്‌ കുഞ്ഞ് മൗലവി, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി,ശൈഖുനാ ഏരൂർ ഷംസുദീൻ മദനി അൽ ഖാദിരി,എന്നിവർക്ക്  സ്നേഹാദരവ് നൽകി.കൊവിഡ് ബാധിച്ച് മരണപ്പെട്ടവരെ മതാചാര പ്രകാരം സംസ്കരിക്കുകയെന്നത് സാമൂഹിക പ്രതിബദ്ധതയായി കണ്ട്   സേവകരായ ജില്ലയിലെ വിവിധ പ്രദേശങ്ങളിലും, സംഘടനകളിലും പ്പെട്ട വരെയും കൊല്ലം എം പി എൻ കെ പ്രേമചന്ദ്രൻ മൊമെന്റോ നൽകി ആദരിച്ചു. കുണ്ടറ എം എൽ എപി സി വിഷ്ണുനാഥ് എം എൽ എ,മുൻ എം എൽ എ എ യൂനുസ് കുഞ്ഞ്, കെ പി മുഹമ്മദ്, പാങ്ങോട് കമറുദ്ദീൻ മൗലവി, കടയ്ക്കൽ ജുനൈദ്, നസീർ ഹാജി പത്തനാപുരം, തലവരമ്പ് സലിം, എ ആർ ഹാഷിം എന്നിവർ ഉൾപ്പടെ പ്രമുഖർ പ്രസംഗിച്ചു.യോഗത്തിൽ ജമാഅത്ത് ഫെഡറേഷൻ ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി കണ്ണനല്ലൂർ എ എൽ നിസാമുദ്ദീൻ സ്വാഗതവും,കോട്ടൂർ നൗഷാദ് നന്ദിയും പറഞ്ഞു.

Related Articles

stay connected

3,940FansLike
800FollowersFollow
24,300SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles