കേരള കര്‍ഷകസംഘം കൊല്ലം ജില്ലാകമ്മിറ്റിയുടെ ജില്ലാ കണ്വെന്ഷന് കടപ്പാക്കട സ്പോര്‍ട്സ് ക്ലബ്ബില്‍ ചേര്‍ന്നു. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കോവിഡിനെ മറവില്‍ കര്‍ഷക വിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച മോദി ഗവണ്മെന്റ് നെതിരെ നടന്ന ഐതിഹാസികമായ പ്രക്ഷോഭമാണ് കര്‍ഷകര്‍ പ്രധാനമന്ത്രി മാപ്പുപറഞ്ഞു നിയമങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാകുന്ന നിലയിലുള്ള സമരം ആഗോളവല്‍ക്കരണ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു വലിയ തിരിച്ചടിയാണ് കര്‍ഷകര്‍ നല്‍കിയതെന്ന് വിജയകുമാര്‍ പ്രസ്താവിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്മെന്റ് നടപ്പിലാക്കിയ കര്‍ഷക ക്ഷേമനിധി ബോര്‍ഡ് കര്‍ഷകര്‍ക്ക് ഏറ്റവും ആശ്വാസകരമായ നടപടിയാണ് ജില്ലയില്‍ ആറ് ലക്ഷം കര്‍ഷകരെ സംഘത്തില്‍ അംഗങ്ങള്‍ ആക്കാന്‍ തീരുമാനിച്ചു ജില്ലാതല വിതരണ ഉദ്ഘാടനം എം.വിജയകുമാര്‍ ജോര്ജ്ജ്മാത്യുവിനും എന്‍.എസ്.പ്രസന്നകുമാറിനും നല്കി നിര്‍വ്വഹിച്ചു. കര്‍ഷകസംഘം കൊല്ലം ജില്ലാ സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.ബിജു.കെ.മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ്ജ്മാത്യു, എന്‍.എസ്.പ്രസന്നകുമാര്‍, വി.കെ.അനിരുദ്ധന്, വി.എസ്.സതീശന്, കെ.എന്‍.ശാന്തിനി, എം.കെ.ശ്രീകുമാര്‍, അഡ്വ.വിജയന് എന്നിവര്‍ സംസാരിച്ചു