തിരുവനന്തപുരം:കേരളത്തിൽ ഏറ്റവുമധികം വിൽപ്പന നടന്നത് പാലക്കാട് ജില്ലയിലാണ് വ്യാഴാഴ്ച്ച ഒറ്റദിവസംകേരളത്തിൽ വിറ്റത് 51 കോടിയുടെ മദ്യം, ബാറുകളിലെ കണക്കുകൾ പുറത്തുവന്നില്ല കൊവിഡ്-19 ലോക്ക് ഡൗൺ നിർദേശങ്ങളിൽ ഇളവ് നൽകിയതിന് പിന്നാലെ മദ്യശാലകൾ തുറന്നതോടെ കോടികളുടെ വിൽപ്പന. 51 കോടിയുടെ മദ്യമാണ് ബിവറേജസ് ഔട്ട് ലെറ്റുകൾ വഴി സർക്കാരിന് ലഭിച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം മദ്യം വിറ്റത് പാലക്കാട് ജില്ലയിലെ തേങ്കുറിശിയിലാണ്. 68 ലക്ഷം രൂപയുടെ മദ്യമാണ് വ്യാഴാഴ്ച വിറ്റത്.225 ബിവറേജസ് ഔട്ട്ലെറ്റുകളാണ് വ്യാഴാഴ്ച തുറന്നത്. കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകളില് 8 കോടിയുടെ മദൃവിൽപന ഇന്നലെ നടന്നു.പാലക്കാട്ത ജില്ലയിലെ തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലെറ്റിൽ 65 ലക്ഷം രൂപയുടെ വിൽപ്പനയും ഇരിങ്ങാലക്കുറയിൽ 64 ലക്ഷം രൂപയുടെ മദ്യവും വിറ്റു. കൊവിഡ് കേസുകൾ വർധിച്ചതോടെ ഒരു മാസത്തി ലധികമായി സംസ്ഥാനത്ത് മദ്യ വിൽപ്പന നിർത്തിവച്ചിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വ്യാഴാഴ്ചയാണ് മദ്യശാലകൾ വീണ്ടും തുറന്നത്. പലയിടത്തും വൻ തിരക്കാണ് അനുഭവപ്പെട്ടത്.ബാറുകളിലെ വിൽപ്പന സംബന്ധിച്ച കൂടുതൽ കണക്കുകൾ പുറത്തുവന്നിട്ടില്ല. ബാറുകളിലെ വിൽപ്പനയുടെ കണക്ക് കൂടി പുറത്തുവരുമ്പോൾ കോടികളുടെ കണക്കായിരുക്കും പുറത്തുവരിക