25.6 C
Kollam
Tuesday, August 9, 2022
spot_img

കേരളത്തിന്റെ പ്രിയപ്പെട്ട, കഥാപ്രാസംഗികനും നടനുമായ കൊല്ലം ബാബു അന്തരിച്ചു

കൊല്ലം : കൊല്ലം ബാബു അന്തരിച്ചു കഥാപ്രസംഗത്തിൽ നേടി; നാടകത്തിൽ നഷ്ടപ്പെടുത്തി. യവന നാടക ട്രൂപ്പിന്റെ അമരക്കാരനായിരുന്നു കൊല്ലം ബാബു. 1982 ലാണ് ട്രൂപ്പ് ആരംഭിക്കുന്നത്. എല്ലാവർഷവും ഓരോ നാടകംവീതം. മിക്കവയും വേദിനിറഞ്ഞ് കളിച്ചു. ആദ്യത്തെ നാടകം ബേബിക്കുട്ടൻ രചിച്ച ‘ഓർമയിൽ ഒരു നിമിഷ’മായിരുന്നു. ട്രൂപ്പിന്റെ അവസാന നാടകം 2014 ലും. കഥാപ്രസംഗവേദികൾ നൽകിയ സമ്പാദ്യവും സ്വന്തമായുണ്ടായിരുന്ന വലിയ വീടും നാടകം കൊണ്ടുണ്ടായ ബാധ്യതകൾ തീർക്കാനായി നഷ്ടപ്പെടുത്തി.

കഥാപ്രസംഗവേദികളിൽ ഏറ്റവും തിരക്കുള്ള കാഥികനായിരുന്നു കൊല്ലം ബാബു. നാടകമെന്ന കലയോടുള്ള വൈകാരിക ബന്ധംകൊണ്ടുമാത്രം ട്രൂപ്പ് ആരംഭിച്ചു. നാടകത്തിൽനിന്നുള്ള സൗഹൃദങ്ങളും കാരണമായി. പക്ഷേ തിരിഞ്ഞുനോക്കുമ്പോൾ നാടകം സമ്മാനിച്ചത്  കയ്പുള്ള ഏടുകളായിരുന്നു. കൊല്ലം ബാബുവിന് താൻ നൽകിയ ആത്മാർഥത നാടക കലാകാരന്മാരിൽനിന്ന് തിരികെ ലഭിച്ചില്ലെന്ന് അദ്ദേഹം പറയുന്നു.

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles