26.9 C
Kollam
Thursday, October 6, 2022
spot_img

കേരളത്തിന്റെ ഇല്ലമായ കൊല്ലത്തിന്റെ കായൽ കാഴ്ച്ചകൾ 

ഏതൊരു സഞ്ചാരിയിലും കൗതുകമുണർത്തുന്ന സംസ്ഥാനമാണ് കേരളം. മനോഹരമായ പ്രകൃതി ദൃശ്യങ്ങളാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്. മലകളും, കായലും, കടലോരങ്ങളും, വെള്ളച്ചാട്ടങ്ങളും, വന്യമൃഗ സങ്കേതങ്ങളും എന്നിങ്ങനെ എണ്ണമറ്റ വിസ്മയങ്ങൾ സഞ്ചാരികളെ കാത്തിരിക്കുന്നു. സാംസ്കാരിക പൈതൃകങ്ങളായ കോട്ടകളും, കൊട്ടാരങ്ങളും, സ്മാരകങ്ങളും, ആരാധനാലയങ്ങളും സന്ദർശിക്കുക വഴി കേരളത്തിന്റെ ചരിത്രം അടുത്തറിയാനുളള അവസരവുമുണ്ട്. അറബിക്കടലിനു സമാന്തരമായി, പ്രശാന്തമായ തടാകങ്ങളും, കായലുകളും കനാലുകളും ചേരുന്നതാണ് കേരളത്തിന്റെ ഉൾനാടൻ ജലാശയങ്ങൾ. ലോക വിനോദസഞ്ചാര ഭൂപടത്തിൽ പ്രധാനസ്ഥാനങ്ങളിലൊന്ന്. കേരളത്തിന്റെ ഇല്ലം എന്നറിയപ്പെടുന്ന കൊല്ലത്തെ അഷ്ടമുടിക്കായൽ

ലോക പ്രസിദ്ധമാണ് കായൽ യാത്രയിൽ കണ്ടലുകളുടെയും അപൂർവ ജൈവ സമ്പത്തുകളുടെയും ഉറവിടമായ അഷ്ടമുടികായലിലെ മാൻഡ്‌റോത്തുരുത് പേഴും തുരുത്ത് .സാംബ്രാണിക്കൊടി,പെരുമൺ , സെന്റ് തോമസ് ഐലന്റ് തുടങ്ങി നിരവധികാഴ്ചകളും മത്സ്യവിഭവങ്ങളുമാണ്  കൊല്ലത്തിന്റെ കായൽ ടൂറിസത്തിന്റെ പ്രത്യേകത   സഞ്ചാരികൾക്കായി നിരവധി പാക്കേജുകളും ഹോം സ്റ്റേകളുമുണ്ട്. എട്ടു മുടികൾ അഥവാ ശാഖകൾ ചേർന്നതാണ് വലിപ്പത്തിൽ രണ്ടാമതായ അഷ്ടമുടിക്കായൽ. കേരളത്തിലെ ശുദ്ധജല തടാകങ്ങളിലേക്കുളള കവാടമെന്നും അഷ്ടമുടിക്കായലിനെ വിശേഷിപ്പിക്കാറുണ്ട്. കൊല്ലം – ആലപ്പുഴ ജലപാത കായൽ സവാരിയ്ക്ക് പ്രസിദ്ധമാണ്. പച്ചത്തുരുത്തുകളും കായലോര​ഗ്രാമങ്ങളും ചീനവലകളും കണ്ടാസ്വദിച്ചുളള ബോട്ടുയാത്ര ഹൃദ്യമായ അനുഭവമായിരിക്കും.

എങ്ങനെ എത്താം

അടുത്തുളള  റെയിൽവേ സ്റ്റേഷൻ: കൊല്ലം  2 കി. മീ. അടുത്തുളള വിമാനത്താവളം: തിരുവനന്തപുരം 70  കി. മീ. 

വിശദ വിവരങ്ങൾക്ക്

കൊല്ലം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ  ഫോണ്‍: +91 474 2745625, 2750170 വെബ്‌സൈറ്റ്: http://www.dtpckollam.com

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles