Home Latest News കേരളത്തിനു മുന്നിൽ വഴി കൊട്ടിയടച്ച കർണ്ണാടകയ്ക്കും തമിഴ് നാടിനും ഓക്സിജൻ നൽകി കേരളം

കേരളത്തിനു മുന്നിൽ വഴി കൊട്ടിയടച്ച കർണ്ണാടകയ്ക്കും തമിഴ് നാടിനും ഓക്സിജൻ നൽകി കേരളം

by Green Media Vision


തിരുവനന്തപുരം. കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്കും ഓക്‌സിജന്‍ നല്‍കി മാതൃകയാകുന്നു. ഒരിക്കല്‍ തങ്ങള്‍ക്ക് വഴി കൊട്ടിയടച്ച കര്‍ണാടകയ്ക്കും തമിഴ്‌നാടിനും കേരളം. ഇരുസംസ്ഥാനത്തിനുമായി 100 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജനാണ് കേരളം നല്‍കിയത്. വെള്ളിയാഴ്ചത്തെ കണക്കുകള്‍ പ്രകാരം തമിഴ്നാടിന് 77 മെ. ടണ്ണും കര്‍ണാടകത്തിന് 16 മെ. ടണ്‍ ഓക്‌സിജനും നല്‍കി. ഇനിയും വിതരണം പൂര്‍ത്തിയാകാനുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നൂറുകണക്കിന് രോഗികള്‍ പ്രാണവായുകിട്ടാതെ മരിക്കുമ്ബോളാണ് കേരളത്തിന്റെ ഈ മാതൃക. കോവിഡ് രോഗികള്‍ ദിനംപ്രതി വര്‍ധിക്കുന്നതിനാല്‍ സംസ്ഥാനത്തിന് ഒരു ദിവസം ഏകദേശം 70-80 മെ.ടണ്‍ ഓക്‌സിജന്‍ ആവശ്യമായി വരും.

You may also like

Leave a Comment