24.9 C
Kollam
Wednesday, July 28, 2021
spot_img

കേരളം 50 വർഷം പിന്നിൽ: സാബു ജേക്കബ്

നെടുമ്പാശേരി: താനൊരിക്കലും കേരളം വിട്ട് തനിയെ പോകുന്നതല്ലെന്നും സർക്കാർ തന്നെ ചവിട്ടി പുറത്താക്കുകയാണെന്നും കിറ്റെക്‌സ് ഗ്രൂപ്പ് എം.ഡി സാബു എം ജേക്കബ് പറഞ്ഞു. കേരളത്തിൽ ഉപേക്ഷിച്ച 3500 കോടിയുടെ നിക്ഷേപ പദ്ധതികളുടെ ചർച്ചയ്ക്കായി കിറ്റെക്‌സ് ഗ്രൂപ്പ് ഹൈദരാബാദിലേക്ക് പോകവേ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 3500 കോടി രൂപയുടെ പദ്ധതിയിൽ നിന്നും പിൻമാറുന്നതായി പ്രഖ്യാപിച്ചിട്ടും തന്നെ കേരളത്തിൽ നിന്നും അധികാരികളാരും വിളിച്ചില്ല. എന്നാൽ മുഖ്യമന്ത്രിമാരും വ്യവസായ മാന്ത്രിമാരും ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിൽ നിന്നും ക്ഷണമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

തന്നെ മൃഗത്തെപ്പോലെ വേട്ടയാടി. പിടിച്ച് നിൽക്കാൻ പരമാവധി ശ്രമിച്ചു. സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കാനല്ല ഈ യാത്രയെന്നും, ഇനിയും സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണ്. സ്വന്തം നാട്ടിൽ പതിനായിരങ്ങൾക്ക് തൊഴിൽ നൽകാൻ കഴിയുന്ന സംരഭം തുടങ്ങണമെന്നത് തന്റെ പിതാവിന്റെ സ്വപ്നമായിരുന്നു. എന്നാൽ അതിന് സർക്കാർ അനുവദിക്കുന്നില്ല. 53 വർഷം നാട്ടിൽ വ്യവസായ വിപ്ളവം സൃഷ്ടിച്ച സ്ഥാപനത്തിനാണ് ഈ അവസ്ഥയെങ്കിൽ വായ്പയെടുത്ത് പുതുസംരഭം തുടങ്ങുന്നവരുടെ അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിൽ നിന്നും 61 ലക്ഷത്തോളം പേർ തൊഴിൽ തേടി വിദേശത്തും അന്യസംസ്ഥാനങ്ങളിലുമായുണ്ട്. 25 വർഷം കൂടി കഴിഞ്ഞാൽ വൃദ്ധരായ മാതാപിതാക്കളുടെ നാടായി കേരളം മാറും. മുൻ കാലങ്ങളിൽ തമിഴർ തൊഴിൽ തേടി കേരളത്തിലെത്തിയെങ്കിൽ ഇപ്പോൾ തിരിച്ചാണ്.


കേരളത്തിൽ നിക്ഷേപം നടത്തുന്ന ചെറുപ്പക്കാരായ സംരംഭകരെ ഓർത്ത് എനിക്ക് വേദനയുണ്ട്. ഇങ്ങനെ പോയാൽ പുതിയ തലമുറയെ ഓർത്ത് നമ്മൾ ദുഃഖിക്കേണ്ടി വരും. സർക്കാരിനെ സമ്മർദത്തിൽ ആക്കാനല്ല യാത്ര. സർക്കാരുമായി ചർച്ചക്ക് ഇനിയും തയ്യാറാണ്. പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായാൽ നിലവിലുള്ള വ്യവസായം കേരളത്തിന് പുറത്തേക്ക് മാറ്റുന്നത് ആലോചിക്കും. ആരോടുമുള്ള പ്രതിഷേധമില്ലെന്നും അദ്ദേഹം പറഞ്ഞു

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles