കൊട്ടാരക്കര : നെടുവത്തൂർ വില്ലേജിൽ തലയണ വിള ഭാഗത്ത് അർദ്ധരാത്രി എക്സൈസ് റേഞ്ചിലെ അസ്സിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ജെ.റെജിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ നിർമ്മാണം പൂർത്തിയാകാത്ത വീട്ടിൽ വ്യാജചാരായ സംഘത്തെ പിടികൂടി ചാരായം വാറ്റി കൊണ്ടിരുത്ത തലയണ വിള സ്വദേശികളായ അനൂപ്, ബാബു എന്നിവരെ പിടികൂടി 300 ലിറ്റർ കോട യും 30 ലിറ്റർ ചാരായവും 40 ലിറ്റർ സ്പെൻ്റ് വാഷ് വാറ്റുപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തു സി ഇ ഒ മാരായ രാകേഷ്, സുജിൻ, നിഖിൽ, ഡ്രൈവർ ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ് പ്രതികളെ റിമാൻഡ് ചെയ്തു