Home Latest News കേരളം ലോക് ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങളിലേക്ക് ? അന്തിമതീരുമാനം നാളത്തെ സർവ്വകക്ഷിയോഗത്തിൽ…

കേരളം ലോക് ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങളിലേക്ക് ? അന്തിമതീരുമാനം നാളത്തെ സർവ്വകക്ഷിയോഗത്തിൽ…

by Green Media Vision

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാംതരംഗം റിപ്പോര്‍ട്ട് ചെയ്തതിന്റെ ആശങ്കയിലാണ് ജനങ്ങള്‍. വീണ്ടും ലോക്ക് ഡൗണ്‍ ഉണ്ടാകുമോ എന്ന കാര്യവും ജനങ്ങള്‍ സംശയിക്കുന്നുണ്ട്. സമ്ബൂര്‍ണ അടച്ചുപൂട്ടല്‍ ഉണ്ടാകില്ലെങ്കിലും വരുംദിവസങ്ങളില്‍ ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഉണ്ടാകാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച അന്തിമ തീരുമാനത്തെ കുറിച്ച്‌ തിങ്കളാഴ്ച്ച ചേരുന്ന സര്‍വ്വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്യും. സംസ്ഥാനത്ത് നടപ്പിലാക്കേണ്ട നിയന്ത്രണങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. ശനിയും ഞായറും നടപ്പാക്കിയതുപോലുള്ള നിയന്ത്രണം വോട്ടെണ്ണല്‍ വരെയോ അതുകഴിഞ്ഞ് ഒരാഴ്ചകൂടിയോ വേണമെന്ന അഭിപ്രായമുണ്ട്. ഇക്കാര്യം സംബന്ധിച്ച്‌ യോഗത്തില്‍ വിശദമായ ചര്‍ച്ച ഉണ്ടാകും. നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയാല്‍ വ്യാപാര, തൊഴില്‍ മേഖലകളില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാത്രിയിലെ കടയടപ്പ് നേരത്തേയാക്കിയതിലും പോലീസ് ഇടപെടലുകളിലും വ്യാപാരികള്‍ എതിര്‍പ്പറിയിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന് തടയിടാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ തന്നെ സംസ്ഥാനത്ത് നടപ്പിലാക്കുമെന്നാണ് വിവരം.

You may also like

Leave a Comment