Home Latest News കേരളം, തമിഴ്നാട്, പുതുച്ചേരി അടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു.

കേരളം, തമിഴ്നാട്, പുതുച്ചേരി അടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു.

by Green Media Vision

ചെന്നൈ: കോവിഡ് പശ്ചാത്തലത്തില്‍ പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമായി തന്നെ പാലിച്ച്‌ സജ്ജീകരിച്ചിരിക്കുന്ന പോളിംഗ് ബൂത്തുകളില്‍ രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം, ബിജെപി-എഐഎഡിഎംകെ സഖ്യം പോരിനിറങ്ങുന്ന തമിഴ്നാട്ടില്‍ ഇത്തവണ മത്സരം കടുത്തതാണ്. പ്രമുഖ മുന്നണികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി കമല്‍ ഹാസന്‍റെ മക്കള്‍ നീതി മയ്യവും തെരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തില്‍ നിന്നും കമല്‍ഹാസനും ജനവിധി തേടുന്നുണ്ട്. രാവിലെ ഏഴ് മണി മുതല്‍ ആരംഭിച്ച വോട്ടെടുപ്പിന്‍റെ ആദ്യമണിക്കൂറുകളില്‍ തന്നെ പ്രമുഖ താരങ്ങളെല്ലാം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാന്‍ എത്തിയിരുന്നു. കമൽ ഹാസൻ, മക്കളായ അക്ഷര, ശ്രുതി, എന്നിവർ ചെന്നൈയിലെ അല്‍വാര്‍പേട്ടില്‍ വോട്ട് ചെയ്യാനെത്തി.

You may also like

Leave a Comment