ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് ജോര്‍ജ് ഓണക്കൂര്‍ അര്‍ഹനായി. ഹൃദയരാഗങ്ങള്‍ എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം. ബാലസാഹിത്യ പുരസ്കാരം രഘുനാഥ് പലേരിക്കും യുവപുരസ്കാരം മോബിന് മോഹനും ലഭിച്ചു. ‘അവര്‍ മൂവരും ഒരു മഴവില്ലും’ എന്ന കൃതിയ്ക്കാണ് പാലേരിക്ക് പുരസ്കാരം. ‘ജക്കരാന്ത’ എന്ന നോവലാണ് മോബിന് മോഹനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. 1941 നവംബര്‍ 16ന് മൂവാറ്റുപുഴയ്ക്കടുത്ത് ഓണക്കൂറിലാണ് ജോര്‍ജ് ഓണക്കൂര്‍ ജനിച്ചു. നോവലിസ്റ്റ്, കഥാകാരന്, സാഹിത്യ വിമര്ശകന്, തിരക്കഥാകൃത്ത്, സഞ്ചാരസാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1980ലും 2004ലും കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം, 2006ല്‍ തകഴി അവാര്‍ഡ്, 2009ല്‍ കേശവദേവ് സാഹിത്യ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.