24.9 C
Kollam
Wednesday, July 28, 2021
spot_img

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ വര്‍ധിപ്പിക്കാന്‍ തീരുമാനമായി

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ വര്‍ധിപ്പിക്കാന്‍ തീരുമാനമായി. 17 ശതമാനത്തില്‍ നിന്നും 28 ശതമാനമാക്കി വര്‍ധിപ്പിക്കാനാണ്​ തീരുമാനം. കേന്ദ്ര മന്ത്രിസഭയാണ്​ തീരുമാനത്തിന്​ അന്തിമ അംഗീകാരം നല്‍കിയത്​. കോവിഡിനെ തുടര്‍ന്ന്​ കഴിഞ്ഞ വര്‍ഷം ഡി.എ വര്‍ധനവ്​ മരവിപ്പിച്ചിരുന്നു. ലക്ഷകണക്കിന്​ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക്​ ആശ്വാസം പകരുന്നതാണ്​ ​തീരുമാനം. ജൂലൈ മുതല്‍ ഡി.എ വര്‍ധനവ്​ ലഭ്യമായി തുടങ്ങും. അതേസമയം, 2020 ജനുവരി മുതലുള്ള ഡി.എ കുടിശ്ശിക എന്ന്​ മുതല്‍ നല്‍കുമെന്ന്​ കേന്ദ്രസര്‍ക്കാര്‍ വ്യക്​തമാക്കിയിട്ടില്ല. 2020 ജനുവരി മുതല്‍ 2020 ജൂണ്‍ 30 വരെയുള്ള നാല്​ ശതമാനവും 2020 ജൂലൈ മുതല്‍ 2020 ഡിസംബവര്‍ വരെയുള്ള മൂന്ന്​ ശതമാനവും 2021 ജനുവരി മുതല്‍ 2021 ജൂണ്‍ വരെയുള്ള നാല്​ ശതമാനവുമാണ്​ കേന്ദ്രസര്‍ക്കാര്‍ നല്‍കാനുള്ളത്​.

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles