Home Latest News കേന്ദ്രത്തിന്റെ വാക്‌സിൻ വിഷയം ചർച്ചയാകുമ്പോൾ: പണപിരിവും ചർച്ചയാകുന്നു…!!!

കേന്ദ്രത്തിന്റെ വാക്‌സിൻ വിഷയം ചർച്ചയാകുമ്പോൾ: പണപിരിവും ചർച്ചയാകുന്നു…!!!

by Green Media Vision

സംസ്ഥാന സർക്കാർ കൊവിഡ് വാക്സീൻ സ്വന്തമായി വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹമാണ്. കേന്ദ്ര സർക്കാർ ഇപ്പോൾ നൽകിവരുന്ന സൗജന്യ വാക്സിൻ സ്വീകരിച്ചവരാണ് സംസ്ഥാന സർക്കാരിന് സംഭാവന നൽകുന്നത്. രണ്ട് ദിവസത്തിനുള്ളിൽ ഒരു കോടിയോളം രൂപയാണ് ജനങ്ങൾ സംഭാവന ചെയ്തത്. കേന്ദ്രത്തിൻ്റെ പുതിയ വാക്സിൻ നയത്തെ തുടർന്നാണ് സർക്കാർ മുന്നോട്ട് വെച്ച ചലഞ്ച് മറ്റുള്ളവരും ഏറ്റെടുത്തത്. സമീപകാലത്ത് കാര്യമായ സംഭാവനകൾ എത്താതിരുന്ന ദുരിതാശ്വസ നിധിയിലേക്കങ്ങനെ യാതൊരു ഔദ്യോഗിക അറിയിപ്പുമില്ലാതെ പണം ഒഴുകിത്തുടങ്ങി. അതേസമയം, കേരളത്തിന് കേന്ദ്രം മുഴുവൻ വാക്സിനും സൗജന്യമായി തന്നെ നൽകണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്. പുതിയ വാക്സിൻ നയം അനുസരിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകി വരുന്ന വാക്സിൻ ഡോസുകൾ തുടരും. കൂടുതൽ വാക്സിൻ ആവശ്യമുള്ളവർ പണം അടച്ച് സെറം *ഇൻസ്റ്റിട്ട്യൂട്ടിൽ നിന്നും വാക്സിൻ വാങ്ങുക എന്നാണ് പുതിയ അറിയിപ്പ്. 135 കോടി ജനങ്ങളുള്ള രാജ്യത്ത് എല്ലാവർക്കും വാക്സിൻ എത്തിക്കുക എന്നത് അതിബൃഹത്തായ പദ്ധതിയാണ്.* ചുരുങ്ങിയ സമയത്തിനുള്ളിൽ അത് എത്തിക്കാനാവില്ലെന്ന ബോധ്യമുള്ളതിനാലാണ് ആകെ വാക്സിൻ്റെ 50% പൊതുവിപണിയിൽ ആർക്കും വാങ്ങാവുന്ന തരത്തിൽ പുതിയ നയം സ്വീകരിച്ചത്. *ഇതാകുമ്പോൾ സംസ്ഥാനങ്ങൾക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് വാക്സിൻ വാങ്ങാം. കേന്ദ്രം സൗജന്യമായി നൽകുന്ന വാക്സിൻ കൂടാതെ സ്വന്തമായി വാക്സിൻ വാങ്ങാമെന്നാണ് പുതിയ നയം വ്യക്തമാക്കുന്നത്.ആവശ്യം ഉള്ള വർക്b പണം കൊടുത്ത് വാങ്ങാമെന്നാണ് കേന്ദ്രം അറിയിച്ചത്. *കേരളം വാക്സിനുവേണ്ടി ഓർഡർ നൽകാൻ ശ്രമികുനുണ്ട്. സൗജന്യമായി നൽകിയ വാക്സിൻ സ്വീകരിച്ചവരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിരിക്കുന്നത്. ഇനിയും വാക്‌സിൻ എടുക്കാൻ ഉള്ള ആളുകളും ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കാൻ തുടങ്ങി. ഇതു വരെ 3 കോടി കടന്നു എന്നാണ് കണക്ക്.

You may also like

Leave a Comment