24.9 C
Kollam
Sunday, September 25, 2022
spot_img

കെ പി എസി ലളിതയക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കേരളം; സംസ്‌കാരം വൈകീട്ട് 5ന്

കൊച്ചി: അന്തരിച്ച പ്രമുഖ നടി കെ പി എസി ലളിതയുടെ (75) സംസ്‌കാരം ഇന്ന് നടക്കും. വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ വൈകീട്ട് 5 മണിയ്ക്കാണ് സംസ്‌കാരം നടക്കുക. രാ​വി​ലെ 8 മു​ത​ല്‍ 11.30 വ​രെ തൃ​പ്പൂ​ണി​ത്തു​റ ലാ​യം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. തുടര്‍ന്ന് ഉച്ചയോടെ മൃതദേഹം വടക്കാഞ്ചേരിയിലെ വീട്ടിലെത്തിക്കും. ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു ലളിതയുടെ അന്ത്യം. മ​ക​ന്‍, ന​ട​നും സം​വി​ധാ​യ​ക​നു​മാ​യി സി​ദ്ധാ​ര്‍​ത്ഥ് ഭ​ര​ത​ന്‍റെ കൊ​ച്ചി തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഫ്ളാ​റ്റി​ലാ​യി​രു​ന്നു അ​ന്ത്യം. ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുവട്ടവും ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപഴ്സനായിരുന്നു. യശശ്ശരീരനായ പ്രശസ്ത സംവിധായകൻ ഭരതനാണ് ഭർത്താവ്. മക്കൾ: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ. അടൂർ‌ ഗോപാലകൃഷ്ണന്റെ മതിലുകളിൽ ശബ്ദസാന്നിധ്യമായി എത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘കഥ തുടരും’ എന്ന ആത്മകഥയെഴുതിയിട്ടുണ്ട്. അതിനു ചെറുകാട് പുരസ്കാരം ലഭിച്ചു.

Related Articles

stay connected

3,940FansLike
800FollowersFollow
24,300SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles