29.9 C
Kollam
Sunday, January 23, 2022
spot_img

കെഎസ്ആർടിസി ഡ്രൈവർ ജയദീപനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി

തിരുവനന്തപുരം: പൂഞ്ഞാറിൽ അപകടകരമായി രീതിയിൽ വെള്ളക്കെട്ടിലൂടെ സാഹസികമായി കെഎസ്ആർടിസി ബസോടിച്ച ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് ജയദീപനെതിരെ കേസെടുത്തിരിക്കുന്നത്. കെഎസ്ആർടിസി നൽകിയ പരാതിയിലാണ് ഡ്രൈവർ ജയദീപിനെതിരായ നടപടി. ജയദീപിന്‍റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് മോട്ടോര്‍ വാഹന വകുപ്പും കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ജയദീപിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

കനത്ത മഴയ്ക്കിടെ പൂഞ്ഞാറില്‍ വെള്ളക്കെട്ടിന് കുറുകെ കെഎസ്ആര്‍ടിസി ബസ് ഓടിച്ച് പോകാന്‍ ശ്രമിച്ച ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെതിരെ കേസെടുത്ത് പൊലീസ്. പൊതുമുതല്‍ നശിപ്പിച്ചതിനാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. ജയദീപ് ബസ് വെള്ളക്കെട്ടില്‍ ഇറക്കിയതിലൂടെ കെഎസ്ആര്‍ടിസിക്ക് 5,33,000 രൂപ നഷ്ടം വരുത്തിയെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ബസിന് മനപ്പൂര്‍വ്വം കേട് വരുത്താന്‍ ജയദീപിന് ഉദേശമുണ്ടായിരു ന്നെന്നു എഫ്‌ഐആറില്‍ പറയുന്നു. ഈരാറ്റുപേട്ട സ്വദേശി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

മോട്ടോര്‍ വാഹന വകുപ്പിന്‍റെ 184ാം വകുപ്പ് പ്രകാരമാണ് നടപടി. കഴിഞ്ഞ ആഴ്ചയാണ് ഈരാറ്റുപേട്ടയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് പൂഞ്ഞാര്‍ സെന്‍റ് മേരീസ് പള്ളിക്ക് സമീപം വെള്ളക്കെട്ടില്‍ അകപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഡ്രൈവര്‍ ജയദീപിനെ മന്ത്രി ആന്‍റണി രാജു സസ്‌പെന്‍ഡ് ചെയ്തത്. യാത്രക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തുകയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്‌തെന്നായിരുന്നു കണ്ടെത്തല്‍. ഇതിന് പിന്നാലെ ജയദീപ് സോഷ്യല്‍മീഡിയയിലൂടെ സര്‍ക്കാരിനെ വെല്ലുവിളിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. താന്‍ ആളുകളെ രക്ഷിക്കാനാണ് നോക്കിയതെന്നും സസ്‌പെന്‍ഷന് പിന്നില്‍ രാഷ്ട്രീയമാണെന്നുമാണ് ജയദീപ് പറഞ്ഞത്. താന്‍ ഡ്രൈവര്‍ ജോലി ചെയ്യുന്നത് പണത്തിന് വേണ്ടിയല്ലെന്നും ത്രില്ലിന് വേണ്ടിയാണെന്നും ജയദീപ് പറഞ്ഞിരുന്നു.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles