25.5 C
Kollam
Tuesday, August 9, 2022
spot_img

കെ എസ് ആർ ടി സി ഡ്രൈവർ കുടുംബവും പോലീസ് സ്റ്റേഷനുമുന്നിൽ ധർണ്ണ നടത്തി

കരുനാഗപ്പള്ളി ഡിപ്പോയിലെ ഡ്രൈവർ കല്ലടകൊടുവിള സ്വദേശി പ്രദീപ്കുമാറും കുടുംബവും   പുത്തൂർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചപ്പോൾ 

പുത്തൂർ;വാഹനാപകട കേസിൽ അനാവശ്യമായി  പ്രതി ചേർത്തു എന്നാരോപിച്ചു  കെ എസ്എ ആർ ടി സി ഡ്രൈവറും കുടുംബവും പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തികരുനാഗപ്പള്ളി ഡിപ്പോയിലെ ഡ്രൈവർകല്ലട, കൊടുവിള സ്വദേശി പ്രദീപ്കുമാറും കുടുംബവുമാണ്  പുത്തൂർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്.ഈ മാസം 24 ന് രാവിലെ 7  മണിയോടെ പുത്തൂർ പാങ്ങോട് ജംഗ്ഷനിൽ വച്ച് പ്രദീപ്‌കുമാർ  ഓടിച്ചിരുന്ന ബസ് ഒരു ലോറിയുമായി കൂട്ടിയിടിച്ചിരുന്നു.അപകടമുണ്ടാക്കിയത് ലോറിയാണെന്നുംലോറി ഡ്രൈവർക്കെതിരെ കേസ് എടുക്കാതെ തനിക്കെതിരെ കേസ് എടുത്തെന്നും പ്രദീപ്കുമാർ ആരോപിച്ചു പ്രദീപ്‌കുമാറിനും  ബസിലുണ്ടായിരുന്ന 10  പേർക്കും പരുക്കേറ്റിരുന്നു യാത്രക്കാരുടെ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ പുത്തൂർ പോലീസിന് കൈമാറി.ദൃ‌ക്സാക്ഷികളായ യാത്രക്കാരിൽനിന്നും വിവരങ്ങൾ ശേഖരിച്കൂടുതൽ അന്വേഷണം നടത്തുമെന്ന്‌ പോലീസ് ഉറപ്പു നൽകിയതോടെപ്രദീപ്കുമാർ പ്രധിഷേധം അവസാനിപ്പിച്ചു.

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles