24.8 C
Kollam
Monday, August 15, 2022
spot_img

കൂരാച്ചുണ്ടില്‍ യുവാവ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ച സംഭവത്തില്‍ നടപടികള്‍ വൈകിയെന്ന് മന്ത്രി

കോഴിക്കോട്: കൂരാച്ചുണ്ടില്‍ കാട്ടുപന്നി ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ മരണകാരണം അന്വേഷിച്ച് നടപടി സ്വീകരിക്കുന്നതില്‍ താമസമുണ്ടായെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. എന്നാല്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ നടപടികളെടുക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. മറ്റ് കേസുകളില്‍ കാലതാമസം ഉണ്ടായിട്ടില്ല. കൂരാച്ചുണ്ട് സംഭവത്തില്‍ നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇന്നലെ വനംവകുപ്പ് ഓഫീസും റോഡും ഉപരോധിച്ചിരുന്നു. വര്‍ഷത്തില്‍ നിശ്ചിത സമയം കാട്ടുപന്നികളെ വേട്ടയാടാനായി കര്‍ഷകര്‍ക്ക് അനുമതി നല്‍കുന്ന കാര്യത്തിലാണ് നിലവില്‍ കേന്ദ്രവുമായി ആലോചന നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാട്ടുപന്നികളെ ഏത് സമയവും വെടിവച്ചു കൊല്ലുന്നതിന് അനുമതി നല്‍കിയാല്‍ അത് ദുരുപയോഗം ചെയ്യപ്പെടില്ലേയെന്ന് കേന്ദ്രത്തിന് ആശങ്കയുണ്ട്. താത്കാലിക അനുമതി നല്‍കിയ ശേഷം ഇതുവരെ സംസ്ഥാനത്ത് 1200ലധികം പന്നികളെ വെടിവച്ച് കൊന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Related Articles

stay connected

3,660FansLike
800FollowersFollow
23,000SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles