24.9 C
Kollam
Tuesday, January 25, 2022
spot_img

കൂനൂർ ഹെലികോപ്റ്റർ അപകടം: കേസ് തമിഴ്നാട് പൊലീസ് അന്വേഷിക്കും

തമിഴ്നാട്: കൂനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടം തമിഴ്നാട് പൊലീസ് അന്വേഷിക്കുമെന്ന് ഡി ജിപി ശൈലേന്ദ്രബാബു അറിയിച്ചു. ഊട്ടി എഡി എസ്പി മുത്തുമാണിക്യത്തിന്‍റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രദേശവാസികളിൽ നിന്ന് മൊഴിയെടു ത്തെന്നും അന്വേഷണ വിവരങ്ങൾ സംയുക്തസേനാ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിൽപെട്ട ഹെലികോപ്റ്ററിന്‍റെ അവശിഷ്ട്ങ്ങൾ സംഭവസ്ഥലത്ത് നിന്ന് നീക്കി തുടങ്ങി. ശാസ്ത്രീയ പരിശോധന തുടരുന്നു. ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. അതേസമയം ജനറൽ ബിപിൻ റാവത്തിന്‍റെ മൃതദേഹം രാവിലെ 9 മണിയോടെ ഡൽഹിയിലെ വസതിയിൽ എത്തിച്ചു. ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് പൊതുദർശനം. ഒരു മണിക്കൂർ പൊതുജനങ്ങൾക്കും ഒരു മണിക്കൂർ സൈനികർക്കും അന്തിമോപചാരം അർപ്പിക്കാം. 1.30 ന് ശേഷം ഡൽഹി ബാർ സ്ക്വയർ ശ്മശാനത്തിൽ പൂർണ സൈനിക ബഹുമതികളോടെ യാണ് സംസ്കാരം.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles