29.9 C
Kollam
Tuesday, August 3, 2021
spot_img

കുളിമുറിയിൽ പ്രസവിച്ചു, കുഞ്ഞിനെ ഉപേക്ഷിച്ചു;സംഭവം വരിഞ്ഞത്ത് 

ചാത്തന്നൂർ∙ ഗർഭിണിയാണെന്ന വിവരം 10 മാസം ഒളിച്ചുവച്ചു   രേഷ്മ ചോരക്കുഞ്ഞിനെ  ഉപേക്ഷിച്ചതും മാസങ്ങളോളം മറച്ചുവച്ചതും  നാടകീയമായ രീതിയിൽ . ഒടുവിൽ രക്തബന്ധത്തിന്റെ കണ്ണി തെളിഞ്ഞ ശാസ്ത്രീയ പരിശോധനയ്ക്കൊടുവിൽ  കല്ലുവാതുക്കൽ വരിഞ്ഞം പേഴുവിള  വീട്ടിൽ  രേഷ്മയാണ് (22) ഗർഭം മൂടിവച്ചു  കാമുകന്റെ കുഞിനെ പ്രസവിച്ചു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചത് തുടർന്ന് പിടിയിലാവുകയും 
ജയിലിലാകുകയും ചെയ്തു. ഗർഭിണിയാണെന്ന വിവരം മറച്ചു വച്ചാണു ഭർത്താവ്,  3 വയസ്സുള്ള മകൾ, മാതാപിതാക്കൾഎന്നിവർക്കൊപ്പം രേഷ്മ കഴിഞ്ഞത്.ഇത്തരം ചുറ്റുപാടിൽ പൂർണ ഗർഭാവസ്ഥയിൽ പോലും എല്ലാവരുടെയും കണ്ണിൽ പൊടിയിട്ടു നടന്ന ശേഷം കുളിമുറിയിൽ പ്രസവിച്ചു  കുഞ്ഞിനെ ഉപേക്ഷിച്ചത് സിനിമാക്കഥകളെ വെല്ലുന്ന തരത്തിലാണെന്നു പൊലീസ്. ഒരേ മുറിയിൽ കഴിഞ്ഞ ഭർത്താവ് പോലും അറിഞ്ഞില്ലെന്നുള്ളത്  പോലീസ് അപ്പാടെ വിശ്വസിച്ചിട്ടില്ല. സംഭവദിവസം പുലർച്ചെ പുറത്തു പൂച്ച കരയുന്ന പോലുള്ള ശബ്ദം കേട്ടിരുന്നുവെന്നു വിഷ്ണു നേരത്തേ പൊലീസിനു മൊഴി നൽകിയിരുന്നു.
രു ദിവസമെങ്കിലും കാമുകനൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തിനാണു കടുംകൈ ചെയ്തതെന്നും രേഷ്മ പൊലീസിനു മൊഴി നൽക…
കുഞ്ഞിനെ കണ്ടെത്തിയതറിഞ്ഞു പൊലീസ്, നാട്ടുകാർ, ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള 
ശാസ്ത്രീയ അന്വേഷണം സംഘം, മാധ്യമ പ്രവർത്തകർ ഉൾപ്പെടെ വലിയ ആൾക്കൂട്ടത്തിനു മുന്നിൽ സംശയത്തിന്റെ 
നേരിയ കണിക പോലും ഇല്ലാതെ രേഷ്മ അഭിനയിച്ചു സംഭവം കഴിഞ്ഞ് 3 ആഴ്ചകൾക്ക് ശേഷം രേഷ്മ ഉൾപ്പെടെ ഏതാനും സ്ത്രീകളെ ഗൈനക്കോളജിസ്റ്റുകൾ പരിശോധിച്ചിരുന്നു .എന്നാൽ പ്രസവിച്ചു 2 ആഴ്ചയ്ക്കുള്ളിൽ നടത്തുന്ന പരിശോധനയിൽ മാത്രമേ പ്രസവം നടന്നതുതെളിയിക്കാനാകു  എന്നതും രേഷ്മയ്ക്ക് സഹായകമായി.  പിന്നീട് കോടതിയുടെ അനുമതിയോടെയാണു ഡിഎൻഎ പരിശോധന നടത്തിയത് 

Related Articles

Stay Connected

22,036FansLike
2,882FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles