25.2 C
Kollam
Tuesday, August 9, 2022
spot_img

ബാഡ്ജ് ഓഫ് ഹോണര്‍ തുടര്‍ച്ചയായ 2-ാം വര്‍ഷവും സിറ്റി പോലീസിന് ; ജില്ലാ പോലീസ് മേധാവിക്കടക്കം പുരസ്ക്കാരം

കുറ്റാന്വേഷണ മികവിനുളള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ ബഹുമതി വീണ്ടും കൊല്ലം സിറ്റി പോലീസിന്. ജില്ലാ പോലീസ് മേധാവിയടക്കം ജില്ലയിലെ പത്ത് പോലീസ് ഉദ്ദ്യോഗസ്ഥര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. ബ്യൂട്ടിഷ്യന്‍ അദ്ധ്യാപികയെ പാലക്കാട് വച്ച് കൊലപ്പെടുത്തിയ കേസിലെ അന്വേഷണോദ്ദ്യോഗ സ്ഥര്‍ക്കാണ് കുറ്റന്വേഷണ മികവിനുളള സംസ്ഥാന പോലീസ് മേധാവിയുടെ പുരസ്ക്കാരം ലഭിച്ചത്. ജില്ലാ പോലീസ് മേധാവി നാരായണന്‍.റ്റി ഐ.പി.എസ്സ്, അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ജോസി ചെറിയാന്‍, സി-ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ ബി.ഗോപകുമാര്‍, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അനില്‍കുമാര്‍.വി, നിസാം. എ, അമല്‍.സി, താഹക്കോയ, എ.എസ്സ്.ഐ നിയാസ്.എ, സി.പി.ഓ സാജന്‍ ജോസ് എന്നിവര്‍ക്കാണ് കുറ്റാന്വേഷണ മികവിനുളള പുരസ്ക്കാരം ലഭിച്ചത്. കൂടാതെ കൊല്ലം സിറ്റി പരിധിയില്‍ ട്രാഫിക്ക് പരിഷ്ക്കാരങ്ങള്‍ നടപ്പില്‍ വരുത്തി അപകടങ്ങള്‍ കുറയ്ക്കുന്നതിന് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ട്രാഫിക്ക് പോലീസ് സ്റ്റേഷന്‍ എസ്സ്.എച്ച്.ഓ പ്രദീപ്. പി യും ബാഡ്ജ് ഓഫ് ഹോണര്‍ ബഹുമതിക്ക് അര്‍ഹനായി.
ലോക്ക്ഡൗണ്‍ കാലത്ത് പളളിമുക്കിലുളള ബ്യൂട്ടീഷന്‍ സ്ഥാപനത്തില്‍ നിന്നും പരിശീലനത്തിനായി എറണാകുളത്തേക്ക് പോയ യുവതിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് കൊട്ടിയം പോലീസ് കേസെടുത്തു. തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം വഴിമുട്ടിയപ്പോള്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കൊലയാളിയെ കണ്ടെത്തിയത്. യുവതിയുടെ ബന്ധുവിന്‍റെ ഭര്‍ത്താവായ പ്രതി യുവതിയെ പാലക്കാട്ടേ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി അവിടെ വച്ച് കൊലപ്പെടുത്തിയതിന് ശേഷം മൊബൈല്‍ ഫോണും മറ്റും തൃശൂര്‍ മണ്ണുത്തിയില്‍ ഉപേക്ഷിച്ച് ദൃശ്യം സിനിമാ മോഡലില്‍ നടത്തിയ കൊലപാതകമാണ് വിദഗ്ദാന്വേഷണത്തിലൂടെ തെളിയിച്ചത്. സൈബര്‍സെല്ലിന്‍റെ സഹായത്തോടെ ആയിരക്കണക്കിന് ഫോണ്‍ കോളുകള്‍ പരിശോധിക്കുകയും, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നശിപ്പിച്ച ശേഷം ഫോണുകള്‍ റീസെറ്റ് ചെയ്ത് പുതിയ അക്കൗണ്ടുകള്‍ ആരംഭിക്കുയും ചെയ്ത പ്രതിയുടെ അക്കൗണ്ടുകള്‍ വീണ്ടെടുക്കുകയും ചെയ്ത ശേഷം യുവതിയുടെ സാന്നിദ്ധ്യം പാലാക്കാട് ഉണ്ടെന്ന് അന്വേഷണ സംഘം ഉറപ്പ് വരുത്തി. തുടര്‍ന്ന് പ്രതിയെ ശാസ്ത്രീയമായി ചോദ്യം ചെയ്തപ്പോഴാണ് യുവതിയെ കൊലപ്പെടുത്തിയെന്നും മൃതദേഹ അവശിഷ്ടങ്ങള്‍ വീടിന് സമീപമുളള ചതുപ്പില്‍ താഴ്ത്തിയെന്നും പ്രതി സമ്മതിച്ചത്. തുടര്‍ന്ന് മൃതദേഹം പാലക്കാട് നിന്നും കണ്ടെത്തി 90 ദിവസത്തിനുളളില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് സംസ്ഥാന പോലീസ് മേധാവിയുടെ മികവിനുളള പുരസ്കാരം തേടി എത്തിയത്. ഇടുക്കി നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ പെണ്‍കുട്ടിയെ കാണാതയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി കുട്ടിയെ കണ്ടെത്തി മനുഷ്യക്കടത്ത് നടത്തിയവരെ പിടികൂടിയതിനാണ് അന്നത്തെ ഇടുക്കി ജില്ലാ പോലീസ് മേധാവിയായിരുന്ന കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍ റ്റി ഐ.പി.എസ്സ് 2019 ലെ ബാഡ്ജ് ഓഫ് ഹോണറിന് അര്‍ഹനായത്. ദേശാന്തര ബന്ധമുളള കുപ്രസിദ്ധമായ രവിപൂജാരി കേസിലെ അന്വേഷണ മികവിന് അന്നത്തെ എറണാകുളം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്സ്.പിയായിരുന്ന കൊല്ലം അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ജോസി ചെറിയാനും 2019 ല്‍ കുറ്റാന്വേഷണ മികവിനുളള പുരസ്ക്കാരം നേടിയിരുന്നു. 2020 ലും ഇരുവരും വീണ്ടും കുറ്റാന്വേഷണ മികവ് തെളിയിച്ച് അവാര്‍ഡിന് അര്‍ഹരായി. തുടര്‍ച്ചയായ രണ്ടാം തവണയാണ് കുറ്റാന്വേഷണ മികവിനുളള പുരസ്ക്കാരം സിറ്റി പോലീസ് മേധാവിക്ക് ലഭിക്കുന്നത്.

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles