26.8 C
Kollam
Saturday, October 16, 2021

കുറ്റാന്വേഷണ മികവിനുളള ബാഡ്ജ് ഓഫ് ഹോണർ പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി

കുറ്റാന്വേഷണമികവിനുളള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ ബഹുമതി കൊല്ലം സിറ്റി പോലീസിലെ പത്ത് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ചാണ് പുരസ്ക്കാരങ്ങൾ വിതരണം ചെയ്തത്. കൊല്ലം സിറ്റി പോലീസ് മേധാവി നാരായണൻ റ്റി ഐ.പി.എസ്, അഡീ. എസ്സ്.പി ജോസി ചെറിയാൻ അടക്കമുളളവരാണ് സംസ്ഥാന പോലീസ് മേധാവിയിൽ നിന്നും പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്. സംസ്ഥാനം ഒട്ടുക്ക് 286 പോലീസുദ്യോഗസ്ഥർക്കാണ് വിവിധമേഖലകളിലെ മികവിന് ബാഡ്ജ് ഓഫ് ഹോണർ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തത്. ജില്ലാ പോലീസ് മേധാവി നാരായണൻ.റ്റി ഐ.പി.എസ്സ്, അഡീഷണൽ എസ്സ്.പി ജോസി ചെറിയാൻ, ചാത്തന്നൂർ അസിസ്റ്റന്റ് കമ്മീഷണർ ബി.ഗോപകുമാർ, സബ്ബ് ഇൻസ്പെക്ടർമാരായ അനിൽകുമാർ.വി, നിസാം. എ, അമൽ.സി, താഹക്കോയ, എ.എസ്സ്.ഐ നിയാസ്.എ, സി.പി.ഓ സാജൻ ജോസ് എന്നിവരാണ് കൊല്ലം സിറ്റിയിൽ നിന്നും കുറ്റാന്വേഷണ മികവിനുള്ള പുരസ്ക്കാരം സംസ്ഥാന പോലീസ് മേധാവിയിൽ നിന്നും ഏറ്റുവാങ്ങിയത്. കൂടാതെ കൊല്ലം സിറ്റി പരിധിയിൽ ട്രാഫിക്ക് പരിഷ്ക്കാരങ്ങൾ നടപ്പിൽ വരുത്തി അപകടങ്ങൾ കുറയ്ക്കുന്നതിന് മികച്ച പ്രവർത്തനം കാഴ്ചവച്ച ട്രാഫിക്ക് പോലീസ് സ്റ്റേഷൻ എസ്സ്.എച്ച്.ഓ പ്രദീപ്, പിയും ബാഡ്ജ് ഓഫ് ഹോണർ ബഹുമതി ഏറ്റുവാങ്ങി.

ബ്യൂട്ടിഷ്യൻ അദ്ധ്യാപികയെ പാലക്കാട് വച്ച് കൊലപ്പെടുത്തിയ കേസിന്റെ ചുരുളഴിച്ച് അന്വേഷണോദ്യോഗസ്ഥർക്കാണ് കുറ്റന്വേഷണ മികവിനുള്ള സംസ്ഥാനപോലീസ് മേധാവിയുടെ പുരസ്ക്കാരം ലഭിച്ചത്.

ഇടുക്കി നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ പെൺകുട്ടിയെ കാണാതയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ സംഭവത്തിന് മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുകയും തുടർന്ന് ഈ മനുഷ്യക്കടത്ത് സംഘത്തെ പിടികൂടുകയും ചെയ്തതിന് അന്നത്തെ ഇടുക്കി ജില്ലാ പോലീസ് മേധാവിയായിരുന്ന കൊല്ലം സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി ഐ.പി.എസ്സ് 2019ലെ ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം ലഭിച്ചിരുന്നു. രാജ്യാന്തര ബന്ധമുള്ള കുപ്രസിദ്ധ അധോലോക കുറ്റവാളി രവി പൂജാരി പ്രതിയായ കേസിലെ അന്വേഷണ മികവിന് അന്നത്തെ എറണാകുളം ബ്രാഞ്ച് ഡി.വൈ.എസ്സ്.പിയായിരുന്ന കൊല്ലം അഡീഷണൽ എസ്.പി ജോസി ചെറിയാനും 2019 ൽ കുറ്റാന്വേഷണ മികവിനുളള പുരസ്കാരം ലഭിച്ചിരുന്നു. 2020 ലും ഇരുവരും വീണ്ടും കുറ്റാന്വേഷണമികവ് തെളി
യിച്ച് അവാർഡിന് അർഹരായി. തുടർച്ചയായ രണ്ടാം തവണയാണ് കുറ്റാന്വേഷണ മികവിനുളള പുരസ്ക്കാരം സിറ്റി പോലീസ് മേധാവിക്കും അഡീ. എസ്.പിക്കും ലഭിക്കുന്നത്
.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles