See More………………https://fb.watch/aqGfipND–/
ഓയൂർ: കുരിശുംമൂട് ജംഗ്ഷനിൽ മീൻ കച്ചവടം നടത്തുന്ന പൂയപ്പള്ളി മരുതമൺപള്ളി ചരുവിള പുത്തൻ വീട്ടിൽ കുഞ്ഞുകുഞ്ഞു മകൻ സുനിലി (40) നെ മീൻ കടയിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഓയൂർ അൽ-അമീൻ മൻസ്സിലിൽ ഷാനവാസിനെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഷാനവാസിന് സുനിൽ പതിനായിരം രൂപ കടം കൊടുത്തിരുന്നു ഇത് തിരികെ ചോദിച്ചതിനുള്ള വിരോധത്തിലാണ് ഷാനവാസ് സുനിലിനെ വെട്ടിപരിക്കേൽപ്പിച്ചത്. ഷാനവാസിന്റെ മകനെ കഴിഞ്ഞദിവസം സുനിൽ കുരിശിൻമൂട് ജങ്ഷനിൽ തടഞ്ഞു നിർത്തിയിരുന്നു. ഇതറിഞ്ഞു പിന്നീട് ഷാനവാസ് മീൻകടയിൽ എത്തുകയും സുനിലുമായി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് കടയിൽ നിന്നും മീൻ വെട്ടുന്ന കത്തി എടുത്തു സുനിലിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു
കഴിഞ്ഞ ദിവസം വൈകിട്ട് ഏഴുമണിയ്ക്കാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുനിലിനെ മീയണ്ണൂരിലെ സ്വകാര്യആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മെഡിസിറ്റിയിലേയ്ക്ക് മാറ്റുകയുമായിരുന്നു. സുനിലിന്റെ മൊഴി പ്രകാരം കേസെടുത്ത പൂയപ്പള്ളി പോലീസ് രാവിലെ പ്രതിയായ ഷാനവാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈകിട്ട് മൂന്നുമണിയോടെ പൂയപ്പള്ളി പോലീസ് ഷാനവാസിനെ കുരിശിൻമൂട്ടിലെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. C I രാജേഷ് കുമാർ, എസ് ഐ സജി ജോൺ, എ എസ് ഐ രാജേഷ് , എ എസ് ഐ അനിൽകുമാർ, CPO മുരുകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്